നിർമ്മാണത്തിലിരിക്കുന്ന ടാങ്ക് കുഴിയിൽ വീണ് പരിക്കേറ്റ വിദ്യാർത്ഥി മരണപ്പെട്ടു


ചെറുവാടി ചുള്ളിക്കാപറമ്പ് കുന്നുമ്മലിൽ    നിർമ്മാണത്തിലിരിക്കുന്ന ടാങ്ക് കുഴിയിൽ വീണ് ഗുരുതരാവസ്ഥയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. എറണാകുളം ആലുവ സ്വദേശിയായ മുഹമ്മദ്‌ സിനാൻ (15) ആണ് മരണപ്പെട്ടത്.  ഒക്ടോബർ 20നായിരുന്നു അപകടം നടന്നത്. കളിക്കുന്നതിനിടെ പന്ത് എടുക്കാൻ പോയപ്പോൾ ആണ് അപകടം ഉണ്ടായത്. മഴവെള്ളം നിറഞ്ഞ് കുഴി മൂടിയിരുന്നു. ഇത് ശ്രദ്ധയിൽപെടാതെ പന്തിന് പിറകെ ഓടിയ സിനാൻ കുഴിയിൽ വീഴുകയായിരുന്നു.


ഫയർഫോഴ്സും  നാട്ടുകാരും ചേർന്ന് ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ഗുരുതരാവസ്ഥയിലായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് വിദഗ്ധ ചികിത്സക്കായി മാറ്റിയെങ്കിലും അപകടം നടന്ന് രണ്ടാഴ്ച പിന്നിടുമ്പോൾ വിദ്യാർത്ഥി മരണത്തിന് കീഴടങ്ങുകയായിരുന്നു.   

Post a Comment

Thanks

أحدث أقدم