മൂന്നിയൂർ: അഞ്ചുവര്‍ഷത്തെ വികസന നേട്ടം ജനങ്ങളിലേക്ക് എത്തിച്ച് മൂന്നിയൂര്‍ ഗ്രാമപഞ്ചായത്ത് വികസന സദസ്സ് സംഘടിപ്പിച്ചു. സി.പി. ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍.എം. സുഹറാബി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഹനീഫ അച്ചാട്ടില്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സമഗ്ര മേഖലയിലും മികച്ച നേട്ടം കൈവരിച്ചതായും 179 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയതായും ഉദ്ഘാടന പ്രസംഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് എന്‍.എം. സുഹറാബി പറഞ്ഞു.
ആരോഗ്യ, വിദ്യാഭ്യാസ, കായിക, പശ്ചാത്യ, ഉത്പാദന മേഖലയിലെ വികസന പ്രവര്‍ത്തനങ്ങളുടെ സമഗ്രമായ റിപ്പോര്‍ട്ട് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി.പി. മുനീര്‍ മാസ്റ്റര്‍, വികസനകാര്യ സ്റ്റാന്‍ന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സി.പി. സുബൈദ, ക്ഷേമകാര്യ സ്റ്റാന്‍ന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജാസ്മിന്‍ മുനീര്‍ എന്നിവര്‍ അവതരിപ്പിച്ചു.
ചടങ്ങില്‍ പഞ്ചായത്ത് ആസൂത്രണ സമിതി അംഗം എം.എ. അസീസ്, മെമ്പര്‍മാരായ പി.വി. അബ്ദുല്‍ വാഹിദ്, നൗഷാദ് തിരുത്തുമ്മല്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് സര്‍ക്കാറിന്റെയും പഞ്ചായത്തിന്റെയും അഞ്ചു വര്‍ഷത്തെ വികസന പ്രവര്‍ത്തനങ്ങളുടെ വീഡിയോ പ്രദര്‍ശനവും ഹയര്‍ സെക്കന്‍ഡറി തുല്യത പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയവര്‍, കുടുംബശ്രീ, ആശാവര്‍ക്കര്‍മാര്‍ എന്നിവരെ ആദരിക്കലും നടന്നു. ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, അങ്കണവാടി, ഹരിത കര്‍മേസന, ആരോഗ്യ പ്രവര്‍ത്തകര്‍, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ

Post a Comment
Thanks