സംസ്ഥാന മാസ്റ്റേഴ്സ് മീറ്റ് : മെഡൽ തിളക്കത്തിൽ പരപ്പനാട് വാക്കേഴ്സ് താരങ്ങൾ

 


പരപ്പനങ്ങാടി: വയനാട്  വെച്ച് കേരള അത്‌ലറ്റിക് അസോസിയേഷൻ സംഘടിപ്പിച്ച  മൂന്നാമത്  സംസ്ഥാന മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റിൽ പരപ്പനാട് വാക്കേഴ്സ് ക്ലബ്ബ് മെമ്പർമാരായ കെ. ടി വിനോദിനും ഹർഷിദ് സി പിക്കും  ഗോൾഡ് മെഡൽ ലഭിച്ചു. പുരുഷന്മാരുടെ 35 + കാറ്റഗറിയിൽ 1500 മീറ്റർ , 4x400 മീറ്റർ റിലേ  എന്നിവയിൽ ഗോൾഡ് മെഡലും 800 മീറ്ററിൽ സിൽവർ മെഡലുമാണ് വിനോദിൻ്റെ നേട്ടം. 

പരപ്പനങ്ങാടി പാലത്തിങ്ങൽ കുളത്തിൻ തറമ്മൽ വേലായുധൻ്റെയും ലക്ഷ്മിയുടെയും മകനാണ് വിനോദ്. അടുത്ത മാസം ചെന്നൈയിൽ വെച്ച് നടക്കുന്ന ഏഷ്യൻ മാസ്റ്റേഴ്സ് മീറ്റിൽ പങ്കെടുക്കാനുള്ള  പരിശീലനത്തിലുമാണ്.

      പുരുഷൻമാരുടെ 30+ കാറ്റഗറിയിൽ 800 മീറ്ററിൽ ഗോൾഡ് മെഡലും 1500 മീറ്ററിൽ സിൽവർ മെഡൽ നേടിയാണ് ഹർഷിദ് താരമായത്. പരപ്പനങ്ങാടി ആവിയിൽ ബീച്ചിൽ ചാലിയൻ്റെ പുരക്കൽ സിദ്ധീഖിൻ്റെയും ജമീലയുടെയും മകനാണ് ഹർഷിദ്. ഇരുവരും പരപ്പനാട് വാക്കേഴ്സ് ക്ലബ്ബിലാണ് പരിശീലനം നടത്തുന്നത്.


റിപ്പോർട്ട്:

അഷ്റഫ് കളത്തിങ്ങൽ പാറ

Post a Comment

Thanks

Previous Post Next Post