ഓറിയന്റൽ സ്കൂൾ അലുംനി യോഗം; പി.എസ്.സി. കോച്ചിംഗ് തുടങ്ങും

 


തിരൂരങ്ങാടി: തിരൂരങ്ങാടി ഓറിയന്റൽ ഹയർ സെക്കൻഡറി സ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ (അലുംനി അസോസിയേഷൻ) ജനറൽ ബോഡി യോഗം ചേർന്നു. വിപുലമായ പ്രവർത്തനങ്ങൾക്ക് യോഗം രൂപം നൽകി.

പി.എസ്.സി. കോച്ചിംഗ് ക്ലാസ്സുകൾ ആരംഭിക്കുക, പൂർവ്വ വിദ്യാർത്ഥിയായ അൻവറിൻ്റെ ചികിത്സ സഹായ ഫണ്ട് വിജയിപ്പിക്കുക, വിപുലമായ അലുംനി മീറ്റിംഗും സൗഹൃദ യാത്രയും സംഘടിപ്പിക്കുക എന്നിവയായിരുന്നു പ്രധാന ചർച്ചാവിഷയങ്ങൾ. സേവന-സഹായ പ്രവർത്തനങ്ങൾക്കും പൂർവ്വ വിദ്യാർത്ഥികൾക്കിടയിലെ സൗഹൃദം ശക്തമാക്കുന്നതിനും യോഗം പ്രാധാന്യം നൽകി.

 തിരൂരങ്ങാടി യതീംഖാന അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എൽ. കുഞ്ഞഹമ്മദ് യോഗം ഉദ്ഘാടനം ചെയ്തു. സംഘടന പ്രസിഡണ്ട് അഡ്വ: സി.പി.മുസ്തഫ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ഒ.ഷൗക്കത്തലി മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. സ്കൂൾ പി.ടി.എ പ്രസിഡണ്ട് കാരാടൻ റഷീദ്, ടി. അബ്ദുൽ റഷീദ്, താപ്പി റഹ്മത്തുള്ള,അമർ മനരിക്കൽ, കെ.ടി.ഷാജു ,പി.ഒ. സാദിഖ്, എം.ടി. റഹ്മത്തുള്ള, ടി.സി. അബ്ദുൽ നാസർ, മുനീർ കൂർമത്ത്, കെ.ടി. അയ്യൂബ്,ഡോ:അബ്ദുൽ ഗഫൂർ പൂങ്ങാടൻ, വി.എം ഹംസക്കോയ, എം.കെ. നസ്റുള്ള ,നൗഫൽ തടത്തിൽ, എം.വി. സുബൈർ റിയാസ് തോട്ടുങ്ങൽ , ടി.എ.സ് നൗഫൽ, എം.പി. സിദ്ധീഖ് എന്നിവർ സംസാരിച്ചു. പി.കെ. നിഷാദ്, നിസാർ ബാബു, മുനീർ താനാളൂർ,ഷംസുദ്ധീൻ കാനാഞ്ചേരി, എം.വി. ഷെമീർ, കെ.ടി. ജംഷീർ എന്നിവർ നേതൃത്വം നൽകി.


ഫോട്ടോ

തിരൂരങ്ങാടി ഓറിയൻ്റെൽ ഹയർ സെക്കണ്ടറി സ്കൂൾ അലുംനി ജനറൽ ബോഡി യോഗം  എൽ. കുഞ്ഞഹമ്മദ് മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു.

Post a Comment

Thanks

أحدث أقدم