പരപ്പനങ്ങാടി:ശാരീരിക അവശതകൾ കാരണം ജീവിതത്തിൽ ഒറ്റപ്പെട്ടവർക്ക് വിദ്യാഭ്യാസ ശാക്തീകരണവും തൊഴിൽപരിശീലനവും നൽകി വരുന്ന പരപ്പനങ്ങാടി ഫെയ്സ് ഫൗണ്ടേഷൻ ഓഫ് ഇന്ത്യ സ്വന്തമായി നിർമിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം നാളെ വൈകീട്ട് നാലിന് പരപ്പനങ്ങാടി പുത്തൻപീടിക അച്യുതൻ റോഡിൽ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പരപ്പനങ്ങാടി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സന്നദ്ധ സേവന സംഘടനയാണ് ഫെയ്സ് ഫൗണ്ടേഷൻ ഓഫ് ഇന്ത്യ. ഭിന്നശേഷി സമൂഹത്തിന് ഉപകാരപ്പെടുന്നതും ഏറെ ആവശ്യമുള്ളതുമായ പദ്ധതികളാണ് ഫൗണ്ടേഷന്‍ നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി നേരത്തെ ഫെയ്‌സ് അക്കാദമി, കെയര്‍ ആന്റ് ക്യൂയര്‍ എന്നീ പേരുകളില്‍ വിവിധ പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ട്.
ഭിന്നശേഷിക്കാര്‍ക്ക് തൊഴില്‍ പരിശീലനവും ജോലിയും നല്‍കുക എന്നതാണ് അക്കാദമിയുടെ ലക്ഷ്യം. കംപ്യുട്ടർ ഗ്രാഫിക് ഡിസൈനിങ്, ബേസിക് കംപ്യുട്ടർ, മൊബൈല്‍ ഫോണ്‍ ടെക്‌നോളജി, ഫാഷന്‍ ഡിസൈനിങ് തുടങ്ങിയ കോഴ്‌സുകളില്‍ നൂറോളം വിദ്യാർഥികള്‍ ഇതിനകം പഠിച്ചിറങ്ങിയിട്ടുണ്ട്. ഇവര്‍ സ്വദേശത്തും വിദേശത്തുമായി ജോലി ചെയ്യുകയും ചെയ്യുന്നുണ്ടെന്നും പരപ്പനങ്ങാടി ഫെയ്‌സ് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ ഭാരവാഹികൾ പറഞ്ഞു. ചടങ്ങിൽ പി.കെ അൻവർ നഹ അധ്യക്ഷനാകും. പി.കെ കുഞ്ഞാലിക്കുട്ടി, കെ.പി.എ മജീദ് എം.എൽ.എ, പി.കെ അബ്ദുറബ്ബ് എന്നിവർ സംബന്ധിക്കും. എം.വി കോയക്കുട്ടി, കരീംഹാജി മൂഴിക്കൽ, അബ്ദുസമദ് മൂഴിക്കൽ, സി.ടി അബ്ദുൽനാസർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ.

إرسال تعليق
Thanks