ബസ് ബൈക്കിലിടിച്ച് അപകടം; മൂന്നു വയസ്സുകാരന് ദാരുണാന്ത്യം


മുക്കം: നോര്‍ത്ത് കാരശ്ശേരിയില്‍ വാഹനാപകടത്തില്‍ മൂന്നു വയസ്സുകാരന് ദാരുണാന്ത്യം. മലപ്പുറം കീഴു പറമ്പ്‌ ഓത്തുപള്ളിപുറായ് കാരങ്ങാടന്‍ ജസിലിന്റെ മകന്‍ മുഹമ്മദ് ഇബാന്‍ ആണ് മരിച്ചത്. മുക്കം എടവണ്ണ – കൊയിലാണ്ടി സംസ്ഥാനപാതയില്‍ നോര്‍ത്ത് കാരശ്ശേരിയിലെ മാടാമ്പറം വളവിലാണ് അപകടമുണ്ടായത്. ബസ് ബൈക്കിലിടിച്ചാണ് അപകടം.


അരീക്കോട് ഭാഗത്തുനിന്നും വരുന്ന സ്വകാര്യ ബസാണ് ബൈക്കിലിടിച്ചത്. ബസ് വളവില്‍ വെച്ച് ഓവര്‍ടേക്ക് ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.    

Post a Comment

Thanks

أحدث أقدم