പരപ്പനങ്ങാടി: പരപ്പനങ്ങാടി സബ്ജില്ലാ ശാസ്ത്രോത്സവത്തിൽ 589 പോയിന്റ് നേടി തിരൂരങ്ങാടി ഓറിയന്റൽ ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ കിരീടം കരസ്ഥമാക്കി. ഹയർ സെക്കണ്ടറി, ഹൈസ്ക്കൂൾ ശാസ്ത്ര വിഭാഗത്തിൽ ഒന്നാം സ്ഥാനവും ഹയർ സെക്കണ്ടറി സോഷ്യൽ സയൻസ് വിഭാഗത്തിൽ ഒന്നാം സ്ഥാനം, ഗണിതം, ഐ ടി വിഭാഗത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കിയിട്ടുണ്ട്. വിവിധ ഇനങ്ങളിൽ മികച്ച പ്രകടനമാണ് സ്കൂളിന്റെ വിദ്യാർത്ഥികൾ കാഴ്ചവെച്ചത്.
ശാസ്ത്രം, ഗണിതം, സാമൂഹ്യശാസ്ത്രം, പ്രവൃത്തിപരിചയം, ഐ.ടി. മേഖലകളിലായി നടന്ന മത്സരങ്ങളിൽ കുട്ടികൾ തങ്ങളുടെ കഴിവുകൾ തെളിയിച്ചു. തുടർച്ചയായ പരിശീലനത്തിന്റെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും പിന്തുണയുടെയും ഫലമാണ് ഈ വിജയമെന്ന് സ്കൂൾ അധികൃതർ അഭിപ്രായപ്പെട്ടു.
ചടങ്ങിൽ വെച്ച് വിജയികൾക്കുള്ള ട്രോഫിയും സമ്മാനങ്ങളും വിതരണം ചെയ്തു. സ്കൂളിന് വേണ്ടി വിദ്യാർത്ഥികളും അധ്യാപകരും ട്രോഫി ഏറ്റുവാങ്ങി.
ഫോട്ടോ
പരപ്പനങ്ങാടി സബ്ജില്ല ശാസ്ത്രോത്സവം ഓവറോൾ കീരീടം കരസ്ഥമാക്കിയ തിരൂരങ്ങാടി ഓറിയൻ്റൽ ഹയർസെക്കണ്ടറി സ്കൂൾ ടീം ട്രോഫി ഏറ്റുവാങ്ങുന്നു.

إرسال تعليق
Thanks