കടുവയുടെ ആക്രമണത്തിൽ കർഷകന് ഗുരുതര പരിക്ക്


  ബംഗളൂരു: കടുവയുടെ ആക്രമണത്തിസൽ കർഷകന് ഗുരുതര പരുക്ക്. മൈസൂരു സരഗൂരിലാണ് സംഭവം. വനം വകുപ്പിന്‍റെ ഓപ്പറേഷനിടെയായിരുന്നു ബഡഗലപ്പുരയിലെ മഹാദേവ എന്ന കർഷകന് പരുക്കേറ്റത്. ജനവാസമേഖലയിലിറങ്ങിയ കടുവയെ തുരത്തിയോടിക്കുന്നതിനിടെയായിരുന്നു കടുവ കൃഷി ഭൂമിയിലെത്തി കർഷകനെ ആക്രമിച്ചത്.


ഒപ്പമുണ്ടായിരുന്ന മറ്റു കർഷകർ മരത്തിന് മുകളിൽ കയറിയാണ് രക്ഷപ്പെട്ടത്. കർഷകനെ ആക്രമിച്ച ശേഷം കടുവ സ്ഥലത്ത് നിന്നു പോവുകയായിരുന്നു. ഒപ്പം ഉണ്ടായവർ ബഹളം വച്ചതോടെയാണ് കടുവ സ്ഥലത്ത് നിന്നു പോയത്.


ഗുരുതരമായി പരുക്കേറ്റ കർഷകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വനം വകുപ്പിനെതിരേ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി. 

Post a Comment

Thanks

أحدث أقدم