വെന്നിയൂരിൽ ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ചിരുന്ന ഓഡിറ്റോറിയം നഗരസഭ ആരോഗ്യവിഭാഗം അടച്ചു പൂട്ടി സീൽ ചെയ്തു


തിരൂരങ്ങാടി | ലൈസൻസ് ഇല്ലാതെ വെന്നിയൂരിൽ പ്രവർത്തിച്ചിരുന്ന ഓഡിറ്റോറിയം നഗരസഭ ആരോഗ്യവിഭാഗം അടച്ചു പൂട്ടി സീൽ ചെയ്തു. തിരൂരങ്ങാടി നഗരസഭ വാർഡ് 13-ൽ വെന്നിയൂർ ഭാഗത്ത് അനധികൃതമായി നടത്തി വന്നിരുന്ന ടി കെ എച്ച് കൺവെൻഷൻ സെൻ്റർ എന്ന സ്ഥാപനം ലൈസൻസില്ലാതെ പ്രവർത്തിപ്പിച്ചിന്റെ പേരിൽ നഗരസഭ ആരോഗ്യ വിഭാഗം അടച്ചു പൂട്ടി സീൽ ചെയ്‌തു. സ്ഥാപനത്തിന് കെട്ടിട നമ്പറേറോ, ലൈസൻസോ ഉണ്ടായിരുന്നില്ല.


മേൽ കാരണത്താൽ രണ്ടു തവണ സ്ഥാപന ഉടമയ്ക്ക് നോട്ടീസ് നൽകിയിരുന്നതാണ്. നിയമാനുസൃത ലൈസൻസോ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളോ പാലിക്കാതെ സ്ഥാപനങ്ങൾ നടത്തി വരുന്നത് ഗുരുതരമായ കുറ്റകൃത്യമാണെന്ന് കണ്ടെത്തിയതിൻ്റെ അടിസ്ഥാനത്തിലാണ് സ്ഥാപനം അടച്ചൂ പൂട്ടി സീൽ ചെയ്യുവാൻ ഇടയായത്. മാത്രമല്ല, രണ്ട് വർഷമായി യാതൊരു അനുമതിയില്ലാതെയാണ് സ്ഥാപനം പ്രവർത്തിച്ചു വരുന്നത്.


തിരൂരങ്ങാടി നഗരസഭാ ക്ലീൻ സിറ്റി മാനേജർ പ്രകാശൻ ടി കെ-യുടെ മേൽനോട്ടത്തിൽ നഗരസഭസീനിയർ പബ്ലിക്ക് ഹെൽത്ത് ഇൻസ്പെക്ടർ മോഹൻദാസ് എ, പബ്ലിക്ക് ഹെൽത്ത് ഇൻസ്പെക്ടർമാരായ ശ്രീജി എസ്, ഡ്രൈവർ മുകേഷ് എന്നിവരുടെ നേതൃത്വത്തിലാണ് സ്ഥാപനം ഡിപ്പാർട്ട്മെന്റലായി അടച്ച് പൂട്ടിയത്.


ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങൾക്കെതിരെ ഡിപ്പാർട്ട്മെന്റെലായി അടച്ച് പൂട്ടി സീൽ ചെയ്ത‌് പ്രോസിക്യൂഷൻ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുന്നതാണെന്ന് നഗരസഭാ സെക്രട്ടറി എം വി റംസി ഇസ്മ‌ായിൽ അറിയിച്ചു.

Post a Comment

Thanks

أحدث أقدم