മകളുടെ വിവാഹത്തിനായി സൂക്ഷിച്ച സ്വര്‍ണവും പണവുമായി അച്ഛന്‍ കാമുകിക്കൊപ്പം ഒളിച്ചോടി


  മകളുടെ വിവാഹത്തിനായി സൂക്ഷിച്ച സ്വർണവും പണവുമായി അച്ഛൻ കാമുകിക്കൊപ്പം ഒളിച്ചോടി. ചടങ്ങിന് കേവലം ഒരു മാസം മാത്രം ശേഷിക്കെയാണ് അച്ഛന്റെ നീചമായ പ്രവൃത്തി. എറണാകുളം ജില്ലയിലെ വെങ്ങോലയിലാണ് സംഭവം


വിവാഹത്തിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് അച്ഛൻ സ്വർണവും പണവുമായി നാടുവിട്ടത്. സംഭവം സംബന്ധിച്ച് പെൺകുട്ടി പോലീസിൽ പരാതി നൽകി. വിവാഹത്തിന് ഇനി ഒരു മാസം മാത്രമാണ് ശേഷിക്കുന്നത്. കാനഡയിൽ ജോലിയുള്ള തിരുവനന്തപുരം സ്വദേശിക്ക് ഒപ്പമാണ് ഇയാൾ പോയതെന്നാണ് വിവരം. സ്വർണവും പണവുമായി 5 ലക്ഷം രൂപയാണ് ഇയാൾ കൊണ്ടുപോയത്.

Post a Comment

Thanks

أحدث أقدم