സഹകരണ സംഘങ്ങളുടെ ഓഡിറ്റ് ഫീസ് വര്‍ദ്ധിപ്പിച്ച നടപടി പിന്‍വലിക്കണം: സി.ഇ.ഒ


മലപ്പുറം :സഹകരണ സംഘങ്ങളുടെ ഓഡിറ്റ് ഫീസ് കുത്തനെ  വര്‍ദ്ധിപ്പിച്ച  നടപടി  പിന്‍വലിക്കണമെന്ന് കോ ഓപ്പറേറ്റീവ് എംപ്ലോയിസ് ഓര്‍ഗനൈസേഷന്‍ (സി.ഇ.ഒ) ജില്ലാ കമ്മിറ്റി യോഗം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു


പുതിയ സഹകരണ നിയമഭേദഗതി പ്രകാരം മൂന്നംഗ സഹകരണ ജീവനക്കാരുടെ ഓഡിറ്റ് ടീമാണ് ഓഡിറ്റ് നടത്തുന്നത്. സഹകരണ രജിസ്ട്രാറുടെ പുതിയ ഉത്തരവ് പ്രകാരം വിവിധ ഗ്രേഡിലുള്ള സംഘങ്ങൾ അഞ്ചു ലക്ഷം മുതൽ 30 ലക്ഷംവരെ ഓഡിറ്റ് ഫീസായി അടയ്ക്കേണ്ടിവരും. 


  ഇത്തരം നടപടി 

കേരളത്തിലെ സഹകരണ സംഘങ്ങളെ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നതാണെന്നും  സംഘങ്ങളുടെ നിലനില്‍പ്പ് തന്നെ  അപകടത്തിലാക്കുമെന്നും സി.ഇ.ഒ ചൂണ്ടിക്കാട്ടി.


 യോഗത്തില്‍   സി.ഇ.ഒ ജില്ലാ പ്രസിഡന്‍റ് മുസ്തഫ അബ്ദുല്‍ ലത്തീഫ് അധ്യക്ഷത വഹിച്ചു.


ജില്ലാ ജന സെക്രട്ടറി അനീസ് കൂരിയാടന്‍, ട്രഷറ ര്‍ വി.പി.അബ്ദുല്‍ ജബ്ബാര്‍ ,നൗഷാദ് പുളിക്കല്‍,ഹുസൈന്‍ ഊരകം,എം.കെ.മുഹമ്മദ് നിയാസ്,ടി.പി.നജ്മുദ്ധീന്‍, എം.ജുമൈലത്ത്, ഉസ്മാന്‍ തെക്കത്ത്, റിയാസ് വഴിക്കടവ്,സാലി മാടമ്പി,പി.അക്ക്ബറലി പൂക്കോട്ടൂര്‍ ,ശാഫി പരി,ബേബി വഹിദ,റസിയ പന്തലൂര്‍, പി.സെമീര്‍ ഹുസൈന്‍  പ്രസംഗിച്ചു

Post a Comment

Thanks

Previous Post Next Post