കണ്ണമംഗലം ഗ്രാമപഞ്ചായത്ത് സിൽവർജൂബിലി ആഘോഷം | ഒക്ടോബർ 1 മുതൽ 5 വരേ യുള്ള ദിവസങ്ങളിൽ


വേങ്ങര:  കണ്ണമംഗലം ഗ്രാമപഞ്ചായത്ത് സിൽവർജൂബിലിആഘോഷ പരിപാടികൾക്ക് ഒക്ടോബർ 1 നാളെ ബുധനാഴ്ചമുതൽ 5 ഞായറാഴ്ച വരെയുള്ള ദിവസങ്ങളിൽ വൈവിധ്യമാർന്ന പരിപാടികളോടെ സിൽവർ ജൂബിലി ആഘോഷിക്കുകയാണ്. 


നാളെ ബുധനാഴ്ച ഉച്ചയ്ക്കുശേഷം മൂന്നുമണിക്ക് അച്ചനമ്പലത്ത്നിന്ന് ചേറൂർ അടിവാരം ചാക്കീരി അഹമ്മദ് കുട്ടി മെമ്മോറിയൽ ജി എം യു പി സ്കൂൾ ഗ്രൗണ്ടിലേക്ക് പുറപ്പെടുന്ന ആയിരങ്ങൾ പങ്കെടുക്കുന്ന വർണ്ണ ശബളമായ ഘോഷയാത്രയോടെ സിൽവർ ജൂബിലി ആഘോഷത്തിന് തുടക്കമാകും. ഉദ്ഘാടന സമ്മേളനം, ലഹരിക്കെതിരെയുള്ള സെമിനാർ, പാലിയേറ്റീവ് ഭിന്നശേഷി സംഗമം, അംഗനവാടി കലോത്സവം, പ്രതിഭകൾക്ക് ആദരം, മ്യൂസിക്കൽ നൈറ്റ്, സമാപന സമ്മേളനം. എന്നിങ്ങനെയുള്ള വ്യത്യസ്ത പരിപാടികൾ അഞ്ചാംതീയതി ഞായറാഴ്ച വരെ നടക്കുന്ന ആഘോഷ പരിപാടികളിൽ അരങ്ങേറും. 


കക്ഷിരാഷ്ട്രീയ മതഭേദമന്യേ കണ്ണമംഗലം പഞ്ചായത്തിലെ മുഴുവൻ ആളുകളും സിൽവർ ജൂബിലി  ആഘോഷത്തിൽ പങ്കുചേരണമെന്ന് സംഘാടകസമിതി അറിയിച്ചു.

Post a Comment

Thanks

Previous Post Next Post