തിരൂർ: വെട്ടം സ്വദേശിയായ 78 വയസ്സുള്ള വ്യക്തിക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കടുത്ത പനിയെ തുടർന്ന് ശനിയാഴ്ച രാത്രി ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹം ചികിത്സയിൽ തുടരുകയാണ്.
⚠️രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രദേശത്ത് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. പ്രദേശത്തെ കിണറുകളും കുളങ്ങളും മറ്റ് ജലാശയങ്ങളും ക്ലോറിനേറ്റ് ചെയ്യുമെന്ന് തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്.
രോഗവ്യാപനം തടയാനുള്ള മുൻകരുതലിന്റെ ഭാഗമായാണ് ഈ നടപടി. ഒഴുക്കില്ലാത്തതും മലിനമായതുമായ ജലസ്രോതസ്സുകളിൽ കുളിക്കുന്നത് ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പ് നാട്ടുകാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Post a Comment
Thanks