വിവരാവകാശ കൂട്ടായ്മയുടെ പരാതിയെ തുടർന്ന് പൊളിഞ്ഞു പോയ തോടിന്റെ സംരക്ഷണഭിത്തി പുതുക്കി കെട്ടുന്നതിന് കരാറു കാരന് നിർദേശം നൽകി. ഇടപെട്ടാൽ മാറ്റങ്ങളുണ്ടാവും....

പെരുമണ്ണ ക്ലാരി: പെരുമണ്ണ ക്ലാരി ഗ്രാമ പഞ്ചായത്തിലെ നിലവിലെ വാർഡ് 14  ജില്ലാ പഞ്ചായത്തിന്റെയും  താനൂർ ബ്ലോക്ക്‌ പഞ്ചായത്തിന്റെയും  ഫണ്ട്‌ ഉപയോഗിച്ച് നിർമ്മിച്ച തോട്ടുകയ കര്യപ്പാറ തോടിന്റെ സംരക്ഷണഭിത്തി തകർന്നത് സംബന്ധിച്ച് പെരുമണ്ണ ക്ലാരിയിലെ വിവരാവകാശ പ്രവർത്തകർ ജില്ലാ പഞ്ചായത്തിലും താനൂർ ബ്ലോക്ക്‌ പഞ്ചായത്തിലും പരാതി നൽകിയിരുന്നു.. ആയതിന്റെ അടിസ്ഥാനത്തിൽ ജില്ലാ പഞ്ചായത്തിൽ നിന്ന് കിട്ടിയ മറുപടിയിൽ പൊളിഞ്ഞ ഭാഗം(താനൂർ ബ്ലോക്ക്‌ ഫണ്ട്‌ ഉപയോഗിച്ച് നിർമ്മിച്ച ഭാഗം)പൂർണ്ണമായും പുതുക്കി പണിയാൻ കരാറുകാരന് നിർദേശം കൊടുത്തിട്ടുണ്ട് എന്ന വിവരം അറിയിച്ചിട്ടുണ്ട്.  


ഇതിനു മുമ്പ് പരാതി കൊടുത്ത നമ്മുടെ പഞ്ചായത്തിലെ തന്നെ വാർഡ്( 9,3)ഡാറിങ് കഴിഞ്ഞു പെട്ടെന്നു പൊളിഞ്ഞ റോടുകളും റീടാറിങ് ചെയ്യാമെന്നും  ഉറപ്പ് നൽകിയിട്ടുണ്ട്....


"നമ്മൾ പരമാധികാരമുള്ള ജനങ്ങൾ കാഴ്ച്ചക്കാരായി മാറി നിൽക്കാതെ ഇടപെട്ടാൽ ചിലതൊക്കെ ഒരു പരിധി വരെ നന്നാക്കിയെടുക്കാം...


പരാതികളോ 

നിർദ്ദേശങ്ങളോ ഉണ്ടെങ്കിൽ ഓരോരുത്തർക്കും അറിയിക്കാം 

.

 വിവരാവകാശ കൂട്ടായ്മ പെരുമണ്ണ ക്ലാരി.

Post a Comment

Thanks

Previous Post Next Post