ജിദ്ദ പാലത്തിങ്ങൽ മുസ്ലിം വെൽഫയർ 30 ാം വാർഷികം; സമാപന പരിപാടികൾ ഇന്ന് തുടങ്ങും.


പരപ്പനങ്ങാടി:പാലത്തിങ്ങലിലെയും   പരിസര പ്രദേശങ്ങളിലെയും   ജിദ്ദയിൽ ജോലി ചെയ്യുന്ന പ്രവാസികളുടെ കൂട്ടായ്മയായ ജിദ്ദ -പാലത്തിങ്ങൽ ഏരിയ മുസ്‌ലിം വെൽഫയർ കമ്മിറ്റിയുട 30-ാം വാർഷികത്തോടനുബന്ധിച്ച് ഒരു വർഷമായി നടന്ന് വരുന്ന വാർഷികാ ഘോഷങ്ങളുടെ   സമാപന പരിപാടികൾ ഇന്ന് (ശനി) തുടങ്ങും. ഇന്ന്  രാവിലെ നടക്കുന്ന  പ്രവാസി ഫാമിലി മീറ്റോടെ പരിപാടികൾ തുടങ്ങും.

പാലത്തിങ്ങൽ എ. എം. യു. പി സ്കൂളിൽ വെച്ച് രാവിലെ 10 മണിക്ക് നടക്കുന്ന ഫാമിലി മീറ്റ് പാണക്കാട് സയ്യിദ് റഷീദലി  ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. ജിദ്ദ കമ്മിറ്റി പ്രസിഡന്റ്‌ താപ്പി അബ്ദുള്ള കുട്ടി ഹാജി അദ്ധ്യക്ഷത വഹിക്കും .

വനിതാ ലീഗ് സംസ്ഥാന പ്രസിഡന്റ്‌ സുഹറ മമ്പാട്, എഡ്യൂക്കേഷണൽ ഫ്യൂച്ചറിസ്റ്റ് ഹാരിസ് ഹുദവി എന്നിവർ ക്ലാസ്സ്‌ എടക്കും.

അഡ്വ. ഹാഫീഫ നഫീസ, വി. വി ജമീല ടീച്ചർ,എ സീനത്ത് ആലി ബാപ്പു എന്നിവർ പ്രസംഗിക്കും.

വൈകുന്നേരം 4 മണിക്ക് നടക്കുന്ന എക്സലെൻസ് മീറ്റ് കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി സെനറ്റ് മെമ്പർ ഡോ. ആബിദ ഫാറൂഖി ഉദ്ഘാടനം ചെയ്യും.

ജിദ്ദ കെ. എം. സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ്‌ അബൂബക്കർ അരിമ്പ്ര, മലപ്പുറം നഗരസഭ ചെയർമാൻ മുജീബ് കടേരി, കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി യൂണിയൻ  ചെയർപേഴ്സൺ പി. കെ .ഷിഫാന എന്നിവർ പ്രസംഗിക്കും.

സെപ്റ്റംബർ 27ന് വൈകുന്നേരം 4 മണിക്ക് അവാർഡ് ദാനവും വൈകു. 7 മണിക്ക് സമാപന സമ്മേളനവും പാലത്തിങ്ങൽ എ.എം. യു.പി സ്കൂളിൽ  നടക്കും.

കെ.പി. എ മജീദ് എം. എൽ. എ, പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം. എൽ. എ, മുൻ മന്ത്രി പി കെ അബ്ദുറബ്ബ്, മുസ്‌ലിം ലീഗ് ദേശിയ സെക്രട്ടറി ജയന്തി  രാജൻ എന്നിവർ പ്രസംഗിക്കും. 


രാത്രി 8.30ന് ആസിഫ് കാപ്പാടും സംഘവും അവതരിപ്പിക്കുന്ന ഇശൽ &ഖവാലി നൈറ്റും അരങ്ങേറും.


റിപ്പോർട്ട്:

അഷ്റഫ് കളത്തിങ്ങൽ പാറ.

Post a Comment

Thanks

Previous Post Next Post