മൂന്നിയൂരിൽ തെരുവുനായ ശല്യം രൂക്ഷം; ജനം ഭീതിയിൽ..



മൂന്നിയൂർ: തെരുവുനായ ശല്യത്തെ തുടർന്ന് ജനം ഭീതിയിൽ. മൂന്നിയൂർ പാറക്കടവ് കളത്തിങ്ങൽ പാറ റോഡിൽ തെക്കെപാടം ഭാഗത്താണ് തെരുവുനായ്ക്കൾ ഭീതി പടർത്തി കൂട്ടമായി വിഹരിക്കുന്നത്. രാപ്പകൽ ഭേദമന്യേപൊതുഇടങ്ങളിൽ-വിഹാരംനടത്തന്നതെരുവുനായ്ക്കൾ കാരണം ആളുകൾപുറ ത്തിറങ്ങാൻപോലും ഭയപ്പെടുകയാണ്.


ആലിൻചുവടിലുള്ള മദ്റസയിലേക്കും-പാറക്കടവ്‌ ജി.യു.പിസ്കൂളിലേക്കും മൂന്നിയൂർ ഹൈസ്കൂ‌ളിലേക്കും പോവുന്ന വിദ്യാർഥികളാണ് ഇതുമൂലം ഏറെ പ്രയാസപ്പെടുന്നത്. 


പാറക്കടവ് മുതൽ കളത്തിങ്ങൽപാറ വരെ തെക്കെ പാടം റോഡരികിലെയും പുഴയോരത്തെയും കുറ്റിക്കാടുകളിലാണ് ഇവകൂട്ടമായി കഴിയുന്നത്.


പലവീടുകളിൽനിന്നും കോഴികളെ ആക്രമിക്കുന്നതും ഇരു ചക്രവാഹനങ്ങളിൽപോവുന്ന യാത്രക്കാരെപിന്തുടർന്ന് ആക്രമിക്കാനുള്ള ശ്രമങ്ങളും പതിവാണ്.

Post a Comment

Thanks

Previous Post Next Post