മൂന്നിയൂർ: തെരുവുനായ ശല്യത്തെ തുടർന്ന് ജനം ഭീതിയിൽ. മൂന്നിയൂർ പാറക്കടവ് കളത്തിങ്ങൽ പാറ റോഡിൽ തെക്കെപാടം ഭാഗത്താണ് തെരുവുനായ്ക്കൾ ഭീതി പടർത്തി കൂട്ടമായി വിഹരിക്കുന്നത്. രാപ്പകൽ ഭേദമന്യേപൊതുഇടങ്ങളിൽ-വിഹാരംനടത്തന്നതെരുവുനായ്ക്കൾ കാരണം ആളുകൾപുറ ത്തിറങ്ങാൻപോലും ഭയപ്പെടുകയാണ്.
ആലിൻചുവടിലുള്ള മദ്റസയിലേക്കും-പാറക്കടവ് ജി.യു.പിസ്കൂളിലേക്കും മൂന്നിയൂർ ഹൈസ്കൂളിലേക്കും പോവുന്ന വിദ്യാർഥികളാണ് ഇതുമൂലം ഏറെ പ്രയാസപ്പെടുന്നത്.
പാറക്കടവ് മുതൽ കളത്തിങ്ങൽപാറ വരെ തെക്കെ പാടം റോഡരികിലെയും പുഴയോരത്തെയും കുറ്റിക്കാടുകളിലാണ് ഇവകൂട്ടമായി കഴിയുന്നത്.
പലവീടുകളിൽനിന്നും കോഴികളെ ആക്രമിക്കുന്നതും ഇരു ചക്രവാഹനങ്ങളിൽപോവുന്ന യാത്രക്കാരെപിന്തുടർന്ന് ആക്രമിക്കാനുള്ള ശ്രമങ്ങളും പതിവാണ്.
إرسال تعليق
Thanks