പതിനാലുകാരി ഗര്‍ഭിണിയായി; കാമുകനായ 18കാരന് 63 വര്‍ഷം കഠിനതടവ്


തിരുവനന്തപുരം: പതിനാലുകാരിയെ ഗർഭിണിയാക്കിയെന്ന കേസിൽ കാമുകനായ 18കാരനെ 63 വർഷം കഠിനതടവിന് ശിക്ഷിച്ചു. കോടതി വിധിച്ച പിഴത്തുകയായ 55,000 രൂപ അടച്ചില്ലെങ്കിൽ മൂന്നര വർഷം കൂടി തടവുശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന് തിരുവനന്തപുരം അതിവേഗ കോടതി ജഡ്ജി അഞ്ജു മീര ബിർളയുടെ ഉത്തരവ് പറയുന്നു. 

2022 നവംബർ ഒമ്പതിന് വൈകീട്ട് ഏഴുമണിക്ക് ശേഷം പെൺകുട്ടിയെ വീടിന് പുറത്തുള്ള മുറിയിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പോക്സോ നിയമപ്രകാരമുള്ള കേസ്. ശാരീരീക ബന്ധത്തിന് പെൺകുട്ടി സമ്മതം നൽകിയാൽ തന്നെ അതിന് നിയമപരമായ സാധുതയില്ലെന്നാണ് പോക്സോ നിയമം പറയുന്നത്

Post a Comment

Thanks

أحدث أقدم