ഇൻസ്പെയർ C02 ശില്പശാല സമാപിച്ചു



എസ്.വൈ.എസ് മൂന്നിയൂർ സർക്കിൾ പരിധിയിലെ യൂണിറ്റുകളിലെ സാന്ത്വന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സാന്ത്വനം ഡയറക്ടറേറ്റ് അംഗങ്ങൾക്കുള്ള പരിശീലനം "ഇൻസ്പെയർ-C02" എന്ന പേരിൽ ശില്പശാല സംഘടിപ്പിച്ചു.

മൂന്നിയൂർ സർക്കിൾ ജനറൽ സെക്രട്ടറി ഹംസ.ടി കുന്നത്തുപറമ്പ് അധ്യക്ഷത വഹിച്ച പ്രോഗ്രാം സർക്കിൾ ഉപാധ്യക്ഷൻ മുസ്തഫ സുഹ്‌രി ചിനക്കൽ 'സാന്ത്വന പ്രവർത്തനങ്ങളുടെ പ്രാധാന്യവും, ഇസ്ലാമിക പാഠവും' എന്ന വിഷയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിച്ചു.

എസ്.വൈ.എസ് തേഞ്ഞിപ്പലം സോൺ സാന്ത്വനം സെക്രട്ടറി ജാഫർ അഞ്ചാലൻ വിഷയാവതരണം നടത്തി.

മൂസക്കുട്ടി സഖാഫി പാറക്കാവ് പ്രാർത്ഥന നടത്തി.

സിറാജുദ്ദീൻ സഖാഫി പദ്ധതി അവതരിപ്പിച്ചു.

മൂന്നിയൂർ സർക്കിൾ സാന്ത്വനം സെക്രട്ടറി മുഹമ്മദ് അസ്‌ലം.പി ചിനക്കൽ സ്വാഗതവും, അബ്ദുൽ റാഷിദ്.പി ആലിൻചുവട് നന്ദിയും പറഞ്ഞു.

Post a Comment

Thanks

أحدث أقدم