കുണ്ടൂർ ഉറൂസിന് ഇന്ന് തുടക്കം


തിരുരങ്ങാടി : കുണ്ടൂർ അബ്ദുൽ ഖാദിർ മുസ്‌ലിയാർ 20-ാമത് ഉറൂസ് മുബാറകിന് ഇന്ന് തുടക്കം കുറിക്കും 

നാല് ദിവസങ്ങളിലായി നടക്കുന്ന  ഉറൂസ് മുബാറക് 24ന് സമാ പിക്കും. 

ഇന്ന് രാവിലെ എട്ടിന് സിയാറത്ത് യാത്ര നടന്നു.

വൈകിട്ട് നാലിന് സമസ്ത പ്രസിഡന്റ് റഈസുൽ ഉലമ ഇ സുലൈമാൻ മുസ്‌ലിയാർ പതാക ഉയർത്തും.


വൈകിട്ട് ഏഴിന് നടക്കുന്ന ഉദ്ഘാടന സമ്മേളനം പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും. നാളെ ഉച്ചക്ക് 1.30ന് നടക്കുന്ന മൗലിദ് പാരായണത്തിന് ഇ കെ മുഹമ്മദ് അഹ്‌സനി നേതൃത്വം നൽകും. 

വൈകിട്ട് ഏഴിന് ആത്മീയ സമ്മേളനം നടക്കും. 23ന് രാവിലെ പത്തിന് ഖുതുബിയ്യത്ത് മജ്‌ലിസിന് സയ്യിദ് കെ പി എസ് തങ്ങൾ കരിപ്പോൾ നേതൃത്വം നൽകും.


വൈകിട്ട് ഏഴിന് നടക്കുന്ന അനുസ്‌മരണ സമ്മേളനം ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് ഉദ്ഘാടനം ചെയ്യും. 

ഡോ. കെ ടി ജലീൽ എം എൽ എ മുഖ്യാതിഥിയാകും.


24ന് രാവിലെ എട്ടിന് സയ്യിദ് സൈതലവി കോയ ജമലുല്ലൈലിയുടെ നേതൃത്വത്തിൽ ഖത്മൽ ഖുർആൻ

സംഗമം നടക്കും. വൈകിട്ട് ഏഴിന് സമാപന സമ്മേളനം ഇ സുലൈമാൻ മുസ്‌ലിയാരു ടെ അധ്യക്ഷതയിൽ സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി ഉദ്ഘാടനം ചെയ്യും. സയ്യിദ് അലി ബാഫഖി പ്രാർ ഥന നടത്തും. ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ഹുബ്ബുർറസൂൽ പ്രഭാഷണം നടത്തും. മന്ത്രി വി അബ്ദുർറഹ്‌മാൻ അതിഥിയായിരിക്കും. പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ, പേരോട് അബ്ദുർ റഹ്മാൻ സഖാഫി, വണ്ടൂർ അബ്ദുർറഹ്‌മാൻ ഫൈസി, കൂറ്റമ്പാറ അബ്ദുർറഹ്‌മാൻ ദാരിമി, ഡോ. അബ്ദുൽ ഹകീം അസ്ഹരി, ഡോ. ടി അബൂ ബക്കർ പ്രഭാഷണം നടത്തും. സമാപന പ്രാർഥനക്ക് സയ്യിദ് ഹൈദ്രുസ് മുത്തു കോയ തങ്ങൾ എളങ്കൂർ നേതൃത്വം നൽകും.


വാർത്താസമ്മേളനത്തിൽ സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി, അബൂഹനീഫൽ ഫൈസി തെന്നല, അബൂബക്കർ അഹ്‌സനി തെന്നല, യഅ്ഖൂബ് അഹ്‌സനി ആട്ടീരി, ബാവ ഹാജി, ലത്തീഫ് ഹാജി, നാസർ ഹാജി ഓമച്ചപ്പുഴ, കുഞ്ഞുട്ടി എ ആർ നഗർ പങ്കെടുത്തു. 


Post a Comment

Thanks

أحدث أقدم