അധ്യാപിക ഭിന്നശേഷി- ക്കാരിയായ യുവതിയുടെ കൈ പൊള്ളിച്ചതായി പരാതി


വളാഞ്ചേരി: കോട്ടക്കൽ വളാഞ്ചേരിയില്‍ അധ്യാപിക ഭിന്നശേഷിക്കാരിയായ യുവതിയുടെ കൈ പൊള്ളിച്ചതായി പരാതി. വലിയകുന്ന് പുനർജനിയിലെ അധ്യാപികക്കെതിരെയാണ് 25കാരിയായ യുവതി പോലീസില്‍ പരാതി നല്‍കിയത്.


ചൂടുവെള്ളം ഒഴിച്ച്‌ പൊള്ളിച്ചെന്നാണ് പരാതി. എന്നാല്‍, പുനർജനിയില്‍ വച്ച്‌ ഇത്തരത്തില്‍ ഒരു സംഭവം ഉണ്ടായിട്ടില്ലെന്ന് അധ്യാപിക പറഞ്ഞു. ഓട്ടോറിക്ഷയില്‍ വെച്ച്‌ പൊള്ളലേറ്റെന്നാണ് യുവതി തന്നോട് പറഞ്ഞതെന്നും അധ്യാപിക വ്യക്തമാക്കി. സംഭവത്തില്‍ വളാഞ്ചേരി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.


Post a Comment

Thanks

Previous Post Next Post