മങ്കട : പണ്ഡിതനും, പ്രഭാഷകനും , എഴുത്തുകാരനുമായ
പെരിന്താറ്റിരി എൻ എം സ്വാദിഖ് സഖാഫിയുടെ ദർസീ രംഗത്തെ കാൽ നൂറ്റാണ്ട് സേവനത്തിന് ആദരിച്ചു.
സ്വാദിഖ് സഖാഫിയുടെ ശിഷ്യ കൂട്ടായ്മയായ മുഖീ മുസ്സുന്ന യുടെ നേതൃത്വത്തിൽ വെള്ളില ഹിദായ റൈറ്റ് അക്കാഡമി ക്യാമ്പസ് ഉത്ഘാടന ചടങ്ങിലാണ് ആദരവ് നൽകിയത് , സമസ്ത പ്രസിഡന്റ് ഇ സുലൈമാൻ മുസ് ലിയാർ, കേരള മുസ് ലിം ജമാഅത്ത് സംസ്ഥാന സെക്രടറി സയ്യിദ് ഇബ്രാഹി മുൽ ഖലീലുൽ ബുഖാരി, സമസ്തമുശാവറ അംഗം കെ പി മുഹമ്മദ് മുസ്ലിയാർ കൊമ്പം എന്നിവരുടെ നേത്യത്വത്തിൽ ആദരിച്ചു.
മുഖി മുസുന്ന ഭാരവാഹികളായ പി സി സിദ്ധീഖ് സഖാഫി അരിയൂർ,എ പി എം ഫള്ൽ സഖാഫി വെളിമുക്ക്, നൗഫൽ പരപ്പനങ്ങാടി സംബന്ധിച്ചു. അലനല്ലൂർ, പെരിന്തൽമണ്ണ, എടവണ്ണ, പെരിമ്പലം, ചേലേമ്പ്ര , പരപ്പനങ്ങാടി , കൂമണ്ണ, പാലാഴി ഹിദായ എന്നിവടങ്ങളിൽ ദർസ് രംഗത്ത് സേവനം ചെയ്തിട്ടുണ്ട് , വെള്ളില മർകസുൽ ഹിദായയുടെ ജനൽ സെക്ക്രട്ടറിയും റൈറ്റ് അകാഡമി പ്രിൻസിപ്പലുമായ സ്വാദിഖ് സഖാഫി കാരന്തൂർ മർകസ് പ്രഫസർ ആയും സേവനം ചെയതു വരുന്നു. രിസാല വാരിക സബ് എഡിറ്ററും റീഡ് പബ്ലികേഷന്റെ 'ഇസ് ലാം' ക്രേഡീകരണതിന്റെ പ്രധാന അംഗവുമാണ്.
إرسال تعليق
Thanks