തിരൂരങ്ങാടി:ദേശീയ പാത നിർമാണത്തിലെ അശാസ്ത്രീയതയുടെ ഭാഗമായി മഴ വെള്ളം കുത്തിയൊലിച്ച് തകർന്ന കൂച്ചാൽ റോഡും ഡ്രൈനേജും മലപ്പുറം ഡെപ്യൂട്ടി കളക്ടർ വി. ടി. ഗോലി'യും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും സന്ദർശിച്ചു . മുനിസിപ്പൽ ചെയർമാൻ കെ.പി.മുഹമ്മദ് കുട്ടി, സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ഇക്ബാൽ കല്ലുങ്ങൽ ,കൗൺസിലർമാരായ കെ, ടി ബാബുരാജൻ,ഫാത്തിമ പൂങ്ങാടൻ, മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി
Uk മുസ്തഫ മാസ്റ്റർ , മുനിസിപ്പൽ ലീഗ് സെക്രട്ടറി കെ, എം, മുഹമ്മദ് ,കൃഷ്ണൻകുട്ടി, കെ. ഹംസക്കുട്ടി മാസ്റ്റർ, കെ.പി ഫൈസൽ.കെ. അലി അക്ബർ, ഇർഷാദ്, ഫാരിസ് തുടങ്ങിയവർപങ്കെടുത്തു, NH മുതൽ കൂച്ചാൽ റോഡ് പാടം വരെ ഡ്രൈനേജ് സംവിധാനത്തോടെ നവീകരിക്കുവാൻ കെ, പി, എ മജീദ് എം, എൽ, എ നിർദേശിച്ചതിന്റെ അടിസ്ഥാനത്തിൽ 4 കോടിയുടെ പ്രവൃത്തി ചെയ്യാനുള്ള എസ്റ്റിമേറ്റ് ആണ് നഗരസഭ സമർപ്പിച്ചിട്ടുള്ളത് . ദേശീയപാതഫണ്ട് അനുവദിക്കുകയാണെങ്കിൽ പണി വേഗത്തിൽ നടക്കും ഇതോടൊപ്പം തന്നെ മഴവെള്ള കുത്തൊഴുക്കിൽ നശിച്ച നമ്മൾ റോഡ് നവീകരണത്തിനുൾപ്പെടെ എസ്റ്റിമേറ്റ് തയ്യാറാക്കി നൽകിയിട്ടുണ്ട്, നമ്മൾ റോഡ് പ്രവർത്തി ഉടൻ നടക്കും.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ.
إرسال تعليق
Thanks