വി.എസ് അനുസ്മരണവും, വർഗീയ വിരുദ്ധ സദസ്സും സംഘടിപ്പിച്ചു.

പരപ്പനങ്ങാടി : സി പി ഐ എം പരപ്പനങ്ങാടി ലോക്കൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പരപ്പനങ്ങാടിയിൽ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. റെയിൽവെ സ്റ്റേഷൻ പരിസരത്ത് നിന്നാരംഭിച്ച പ്രകടനം പരപ്പനങ്ങാടി ജംങ്ഷനിൽ സമാപിച്ചു.

തുടർന്ന് നടന്ന പൊതുയോഗം സി പി ഐ എം മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.പി. അനിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മറ്റി അംഗം 

വി.പി. സോമസുന്ദരൻ, തിരുരങ്ങാടി ഏരിയ കമ്മറ്റി അംഗങ്ങളായ അഡ്വ. സി. ഇബ്രാഹിം കുട്ടി, തുടിശ്ശേരി  കാർത്തികേയൻ, കെ. ജയചന്ദ്രൻ എന്നിവർ സംസാരിച്ചു.


സി പി ഐ എം പരപ്പനങ്ങാടി ലോക്കൽ കമ്മറ്റി അംഗം സി. വേണുഗോപാൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ലോക്കൽ സെക്രട്ടറി കെ. ധർമ്മരാജൻ സ്വാഗതവും, ലോക്കൽ കമ്മറ്റി അധികാരത്തിൽ ജയപ്രകാശ് നന്ദിയും പറഞ്ഞു.

Post a Comment

Thanks

أحدث أقدم