തെയ്യാല: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തെയ്യാല
(KVVES) യൂണിറ്റ് സംഘടിപ്പിക്കുന്ന 101 സമ്മാനങ്ങളുമായി "തെയ്യാല വ്യപരോത്സവ് -2025" ലെ അഞ്ചാമത്തെ മാസാന്തര നറുക്കെടുപ്പും ഓഗസ്റ്റ് 9 വ്യാപാരി ദിനവും 09/08/25 ന് ഇന്ന് ശനിയാഴ്ച രാവിലെ 10:30 ന് തെയ്യാല വ്യാപാരഭവൻ പരിസരത്ത് വെച്ച് നടക്കുമെന്ന് യൂണിറ്റ് ഭാരവാഹികൾ അറിയിച്ചു.
രാവിലെ 10:30 ന് പതാക ഉയർത്തുകയും തുടർന്ന് വ്യാപാരി ദിന സന്ദേശം നൽകുകയും മധുരപലഹാര വിതരണവും ഉണ്ടായിരിക്കുന്നതാണ്.
തുടർന്ന് വ്യപരോത്സവ് - 2025 ൻ്റെ ജൂൺ മാസത്തിലെ നാല് സമ്മാനങ്ങൾക്ക് വേണ്ടിയുള്ള നറുക്കെടുപ്പും നടക്കുകയാണ്
വ്യപരോത്സവ് - 2025 ൻ്റെ ബമ്പർ നറുക്കെടുപ്പ് 31-12-25 നു നടക്കുo വ്യാപാരോത്സവത്തോടനുബന്ധിച്ച് തെയ്യാലയിലെ ഏതു കടകളിൽ നിന്നും സാധനങ്ങൾ വങ്ങിയാലും സമ്മാന കൂപ്പണുകൾ ചോദിച്ചു വാങ്ങേണ്ടതാണ്.
ബജാജ് പൾസർ,AC, ഗോൾഡ് നെക്ലേസ്,ഫ്രിഡ്ജ്,വാഷിങ് മെഷീൻ,LED TV, സൈക്കിൾ,ഗോൾഡ് കോയിൻ,മൊബൈൽ ഫോൺ,തയ്യൽ മെഷീൻ,മിക്സി,കാർ വാഷ് ,വാട്ടർ പ്യൂരിഫയർ കൂടാതെ മറ്റനേകം സമ്മങ്ങളാണ് ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുള്ളത്.
إرسال تعليق
Thanks