വെളിച്ചെണ്ണ വ്യാജനുണ്ട് സൂക്ഷിക്കണേ മായം കലര്‍ന്ന വെളിച്ചെണ്ണ തിരിച്ചറിയാം


കോഴിക്കോട്: വെളിച്ചെണ്ണയ്ക്ക് എന്നും മാർക്കറ്റിൽ ഡിമാന്റാണ്. ഇപ്പോൾ വില കൂടിയതോടെ വ്യാജനും ഇറങ്ങാൻ തുടങ്ങി. നല്ലതേതാണ് വ്യാജനേതാണെന്ന് തിരിച്ചറിയാൻ കഴിയാതെ ബുദ്ധിമുട്ടുകയാണ് ഉപയോക്താക്കൾ.


വെളിച്ചെണ്ണ മായം കലർന്നതാണോ എന്ന് തിരിച്ചറിയാൻ അതിലെ ലേബലുകളും ചേരുവകളും പരിശോധിക്കേണ്ടതുണ്ട്. ശുദ്ധ വെളിച്ചെണ്ണയോടൊപ്പം വ്യാജനും കൂടി മിക്സ‌് ചെയ്യുമ്പോൾ ഇവ തിരിച്ചറിയാൻ പ്രയാസമാണ്.


വ്യാജ വെളിച്ചെണ്ണ സ്ഥിരമായി ഉപയോഗിച്ചാൽ മറവിരോഗം, തലവേദന, ഹൃദ്രോഗം, സ്ട്രോക് പോലെയുള്ള ആരോഗ്യപ്രശ്‌ങ്ങൾ ഉണ്ടാകാനുളള സാധ്യത വളരെ കൂടുതലാണ്.


 വ്യാജനെ തിരിച്ചറിയാം 

ഒരു ഗ്ലാസിൽ വെളിച്ചെണ്ണ എടുത്ത് ഫ്രിഡ്ജിൽ വയ്ക്കുക. എണ്ണ ശുദ്ധമാണെങ്കിൽ കട്ടയാകും. മായം കലർന്ന വെളിച്ചെണ്ണ ആണെങ്കിൽ നിറവ്യത്യാസവും ഉണ്ടാവും. വെളിച്ചെണ്ണയിൽ അൽപ്പം വെണ്ണ ചേർത്ത് നോക്കൂ. എണ്ണയുടെ നിറം ചുവപ്പായാൽ പെട്രോളിയവും നേരിയ ചുവപ്പ് നിറമാണെങ്കിൽ ആർജിമോൺ ഓയിലും ചേർന്നിട്ടുണ്ടെന്ന് മനസിലാക്കാം.


ശുദ്ധമായ വെളിച്ചെണ്ണ ചൂടാക്കുമ്പോൾ നല്ല ഗന്ധം ഉണ്ടാവും.

ഒരു ഗ്ലാസിൽ വെള്ളം എടുത്ത് അതിൽ ഒരു തുളളി വെളിച്ചെണ്ണ ഒഴിക്കുക. ശുദ്ധമാണെങ്കിൽ അത് വെള്ളത്തിൽ പൊങ്ങികിടക്കുകയും മായം കലർന്നതാണെങ്കിൽ അത് വെള്ളത്തിൽ ലയിക്കുകയും ചെയ്യും. മറ്റൊന്ന് വെളിച്ചെണ്ണയുടെ കവറിലോ കുപ്പിയിലോ പതിപ്പിച്ചിരിക്കുന്ന ലേബൽ പരിശോധിക്കണം.പ്രിസർവേറ്റീവുകളും രാസവസ്തുക്കളും ചേർക്കാത്ത ശുദ്ധമായ വെളിച്ചെണ്ണ എന്ന് ലേബലിൽ എഴുതിയിട്ടുണ്ടോ എന്ന് പരിശോധിക്കണം.

Post a Comment

Thanks

أحدث أقدم