മലപ്പുറം: സ്കൂൾ അധ്യാപകർ സ്വകാര്യ ട്യൂഷനെടുക്കുന്നതു വിലക്കി വീണ്ടും സർക്കാർ ഉത്തരവ്. സർക്കാർ, എയ്ഡഡ് സ്കൂളിലെ അധ്യാപകർ സ്വകാര്യ ട്യൂഷനെടുക്കുന്നതായി സർക്കാരിലും പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലും വ്യാപകമായി പരാതികൾ ലഭിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ് സർക്കുലർ പുറപ്പെടുവിച്ചത്. വിഷയം ഗുരുതരമായ അച്ചടക്കലംഘനമാണെന്ന് സർക്കുലറിൽ പറയുന്നു.
പിഎസ്‌സി പരിശീലനകേന്ദ്രങ്ങൾ, സ്വകാര്യ ട്യൂട്ടോറിയൽ കേന്ദ്രങ്ങൾ തുടങ്ങിയവ നടത്തുന്നതും അവിടങ്ങളിൽ പഠിപ്പിക്കുന്നതും അച്ചടക്കലംഘനമാണ്. മാത്രമല്ല, ഈ സ്ഥാപനങ്ങൾക്കായി പുസ്തകങ്ങളും ഗൈഡുകളും പ്രസിദ്ധീകരിക്കുന്നതിനും പ്രത്യക്ഷമോ പരോക്ഷമോ ആയി അധ്യാപകർ കൂട്ടുനിൽക്കാൻ പാടില്ല. അധ്യാപകർ വീഴ്ച വരുത്തിയാൽ ബന്ധപ്പെട്ട വിദ്യാഭ്യാസ ഉദ്യോഗസ്ഥർ ഉചിതമായ അച്ചടക്ക നടപടിയെടുക്കണം. ഇല്ലെങ്കിൽ വിദ്യാഭ്യാസ ഉദ്യോഗസ്ഥർ ശിക്ഷാനടപടി നേരിടേണ്ടി വരുമെന്നും ഡയറക്ടർ വ്യക്തമാക്കി.
Post a Comment
Thanks