കൊണ്ടോട്ടി : മുസ്ലിയാരങ്ങാടി മേലേപറമ്പ് ക്രഷറിൽ ലോറി മറിഞ്ഞ് ഒരാൾ മരിച്ചു. അപകടത്തിൽ മരിച്ചയാളുടെ പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല
ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടർന്ന് ലോറി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടം മനസ്സിലാക്കിയ ജീവനക്കാരൻ ലോറിയിൽ നിന്ന് പുറത്തേക്ക് ചാടിയെങ്കിലും, വാഹനം ഇദ്ദേഹത്തിന്റെ മുകളിലേക്ക് മറിഞ്ഞ് അപകടം സംഭവിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ.
അപകടം നടന്ന ഉടനെ തന്നെ നാട്ടുകാരും മറ്റു വാഹനങ്ങളിൽ ഉള്ളവരും രക്ഷാപ്രവർത്തനം നടത്തി. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു.
പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹം ഇപ്പോൾ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. പോസ്റ്റ്‌മോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് അല്പ സമയത്തിനകം കൊണ്ടുപോകും.
Post a Comment
Thanks