താനൂർ: കേരളാധീശ്വരപുരം ജിഎൽപി സ്കൂളിലെ പുതിയ കെട്ടിട ഉദ്ഘാടനവേദിയിൽ പ്രദേശത്തെ ബ്ലോക്ക്, ജില്ലാ പഞ്ചായത്തംഗങ്ങളെ ക്ഷണിക്കാത്തതിൽ യുഡിഎഫ് താനാളൂർ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു. കായികമന്ത്രിയുടെ നിർദേശപ്രകാരമാണ് ബ്ലോക്ക്-ജില്ലാ പ്രതിനിധികളെ ഒഴിവാക്കിയതെന്നാണ് പ്രഥമാധ്യാപകന്റെ വിശദീകരണം.
രണ്ടു വർഷമായി പിടിഎ കമ്മിറ്റി പോലും രൂപവത്‌കരിക്കാത്ത താനാളൂർ പഞ്ചായത്തിലെ ഏക ഗവ. എൽപി സ്കൂളാണിത്. സ്കൂളിലെ പ്രവർത്തനങ്ങളിൽ രാഷ്ട്രീയ ഇടപെടലുകൾക്ക് പഞ്ചായത്ത് ഭരണസമിതി കൂട്ടുനിൽക്കുന്നതായി നേതാക്കൾ ആരോപിച്ചു.
മന്ത്രിയും പഞ്ചായത്ത് ഭരണസമിതിയും തരംതാണ രാഷ്ട്രീയത്തിന് വിദ്യാലയങ്ങൾ വേദിയാക്കുന്നതിനോട് യുഡിഎഫ് നേതാക്കൾ ഉദ്ഘാടനവേദിയിൽതന്നെ പ്രതിഷേധം അറിയിച്ചു. യുഡിഎഫ് നേതാക്കളായ പി.എസ്. ഹമീദ് ഹാജി, ടി.പി.എം. മുഹ്സിൻ ബാബു, ഉവൈസ് കുണ്ടുങ്ങൽ, ഫാറൂഖ് പകര, ജനപ്രതിനിധികളായ ചാത്തേരി സുലൈമാൻ, പി. ജ്യോതി എന്നിവർ പ്രസംഗിച്ചു.
Post a Comment
Thanks