കുണ്ടൂർ ഉസ്താദ് ഉറൂസ് സമാപിച്ചു; തിരുനബി പഠിപ്പിച്ചത് വേദനിക്കുന്നവർക്കൊപ്പം നിൽക്കാൻ : കാന്തപുരം


തിരൂരങ്ങാടി : വേദനിക്കുന്നവർക്കും ദുർബലർക്കും ഒപ്പം നിൽക്കുകയും അവർക്ക് ആശ്വാസമേകുകയും ചെയ്യുന്നതാണ് പ്രവാചകരുടെ  അധ്യാപനമെന്നും ആ മാതൃക സ്വാംശീകരിക്കുകയാണ് കുണ്ടൂർ ഉസ്താദ്‌ തന്റെ ജീവിതം കൊണ്ട് ചെയ്തു കാണിച്ചത് എന്നും ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ് ലിയാർ പറഞ്ഞു. കുണ്ടൂർ ഉസ്താദ് ഉറൂസിൻ്റെ സമാപന സമ്മേളനത്തിൽ ഹുബ്ബുർറസൂൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

      എപ്പോഴും നമുക്ക് ചുറ്റുമുള്ള മനുഷ്യരിലേക്കും അവരുടെ വേദനകളിലേക്കും ആവശ്യങ്ങളിലേക്കും നമ്മുടെ ശ്രദ്ധയെത്തണം.  ജാതിയോ മതമോ വംശമോ നോക്കാതെ അവർക്ക് ആശ്വാസമേകാനുള്ള ഇടപെടലുകൾ ഒരു വിശ്വസിയുടെ മത ജീവിതത്തിന്റെ ഭാഗമാണ്.  മനുഷ്യർക്കൊപ്പം അത്താണിയായി നിൽക്കുക എന്ന ആ സന്ദേശം കുണ്ടൂർ ഉസ്താദിന്റെ ജീവിതത്തിലുടനീളം കാണാമെന്നും നമ്മളും എപ്പോഴും ആ പാഠം പകർത്തണം.

സൂഫിവര്യൻമാർ പരസ് പര  സ്നേഹവും സഹിഷ്ണുതയുമാണ് പഠിപ്പിച്ചിട്ടുള്ളത്.

 മനുഷ്യർ തമ്മിൽ വെറുപ്പ് വളർത്തുന്ന ഈ കാലത്ത് സൂഫീ വര്യരുടെ മഹത് സന്ദേശം നാം ഉൾകൊള്ളണമെന്നും അദ്ദേഹം പറഞ്ഞു

Post a Comment

Thanks

Previous Post Next Post