തിരുവസന്തം 1500 ൻ്റെ ഭാഗമായി വെളിമുക്ക് കൂഫ ഇഹ് യാഉദ്ദീൻ ഹയർ സെക്കണ്ടറി മദ്റസ മീലാദ് കമ്മിറ്റി പുണ്യ റബീഇനെ വരവേൽക്കാൻ റോഡ് സൗന്ദര്യവൽക്കരണം നടത്തി.
വെളിമുക്ക് മുതൽ കൂഫ വരെയുള്ള മെയിൻ റോഡും ഗ്രാമ റോഡുകളുമാണ് സൗന്ദര്യവൽക്കരണത്തിൽ ഉൾപ്പെടുത്തിയത്. ഇരു സൈഡിലുമുള്ള കാടുകളും മാലിന്യങ്ങളുമാണ് നീക്കം ചെയ്തത്. കിലോമീറ്റകളുളോളം നീണ്ടു നിൽക്കുന്ന റോഡ് സൗന്ദര്യവൽക്കരണത്തിൽ രാവിലെ 7 മണി മുതൽ പ്രായഭേതമന്യേ യൂണിറ്റ് മുസ് ലിം ജമാഅത്തിൻ്റെയും എസ് വൈ എസി (SYS) ൻ്റെയും എസ് എസ് എഫി(SSF) ൻ്റെയും പ്രവർത്തകർ പങ്കെടുത്തു.
പ്രമുഖ കർഷകനും IDM മീലാദ് കമ്മിറ്റി ചെയർമാനുമായ പാലമുറ്റത്ത് സൈതലവി ഹാജി ഉദ്ഘാടനം ചെയ്തു.
ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന IDM മീലാദ് കാമ്പയിൻ്റെ ഭാഗമായി പതാക ഉയര്‍ത്തല്‍, മദ്ഹുറസൂൽ പ്രഭാഷണം, ഗൃഹസന്ദർശനം, ബൈക്ക് റാലി, നഴ്സറി ഫെസ്റ്റ്, മദ്റസ ഫെസ്റ്റ്, അലുംനി ഫെസ്റ്റ്, മുതഅല്ലിം സംഗമം, നബിദിന സന്ദേശ റാലി, മഹ്ളറത്തുൽ ബദ്‌രിയ്യ, ലഘുലേഖ വിതരണം, ഫ്രൈഡെ ബദ്ർ മൗലിദ്, വാർഷിക മൗലിദ് സദസ്സ്, തബറുക് വിതരണം, ഗൃഹ മൗലിദ് ജൽസകൾ, സമാപന സംഗമം എന്നിവ നടക്കും
Post a Comment
Thanks