കളത്തിങ്ങൽ പാറ അംഗനവാടിയിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.

മൂന്നിയൂർ: കളത്തിങ്ങൽ പാറ 143-ാം നമ്പർ അംഗനവാടിയിൽ രാജ്യത്തിന്റെ എഴുപത്തി രണ്ടാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. വാർഡ് മെമ്പർ എൻ.എം.റഫീഖ് പതാക ഉയർത്തി.

അഷ്റഫ് കളത്തിങ്ങൽ പാറ, പി.കെ. കുഞ്ഞി മുഹമ്മദ് ഹാജി, വി.പി. ആലി ബാവ ,സി.ഹസ്സൻ , വി.പി. പിച്ചു , പി.കെ.ബാബു സി.സക്കീർ , സി.അബ്ദുറഹ്മാൻ സംബന്ധിച്ചു. അംഗനവാടി ടീച്ചർ മഞ്ജുള സ്വാഗതം പറഞ്ഞു. കുട്ടികളുടെ വിവിധ കലാപരിപാടികളും പായസ വിതരണവും മിഠായി വിതരണവും നടത്തി. 

കളത്തിങ്ങൽ പാറ മാൻസിറ്റി ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷത്തിൽ വാർഡ് മെമ്പർ എൻ.എം.റഫീഖ് പതാക ഉയർത്തി.

Post a Comment

Thanks

أحدث أقدم