റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്‌ഫോമിലേക്ക് വെയിറ്റിങ് ലിസ്റ്റ് യാത്രക്കാർക്ക് ഇനി നേരിട്ട് പ്രവേശനമില്ല.
ഉറപ്പായ ടിക്കറ്റുകാർക്ക് മാത്രമായിരിക്കും ഇനി പ്ലാറ്റ്‌ഫോമിൽ നേരിട്ട് പ്രവേശനം. രാജ്യത്ത് ആദ്യ ഘട്ടം 73 റെയിൽവേ സ്റ്റേഷനുകളിലാണ് പദ്ധതി വരുന്നത്.
വണ്ടി വരുന്നത് വരെ വെയ്റ്റിങ് ലിസ്റ്റുകാർ കാത്തിരിപ്പ് കേന്ദ്രത്തിൽ ഇരിക്കണം. ഇതിനായി സ്റ്റേഷന് പുറത്ത് സ്ഥിരം കാത്തിരിപ്പ് കേന്ദ്രം വരും. പ്ലാറ്റ്‌ഫോമുകളിലെ തിരക്ക് കുറയ്ക്കുകയാണ് ലക്ഷ്യം.
ഇതിന്റെ ഭാഗമായി അനധികൃത പ്രവേശന വഴികൾ പൂട്ടും.
Post a Comment
Thanks