സിവിൽ സർവ്വിസ് കായിക പ്രതിഭയെ ആശ്ലേഷിച്ച് മുത്തം നൽകി മന്ത്രി വീണാ ജോർജ്ജ് .


തിരൂരങ്ങാടി: തിരൂരങ്ങാടി ഗവ: താലൂക്ക് ആശുപത്രിയിലെ നഴ്സിംഗ് അസിസ്റ്റന്റ് പി. ഷീബക്ക് ആരോഗ്യ മന്ത്രി വീണാ ജോർജ്ജിന്റെ ആശ്ലേഷണവും സന്തോഷ മുത്തം നൽകലും കണ്ട് നിന്നവരിലും ഏറെ  സന്തോഷം പകർന്നു. കഴിഞ്ഞ ദിവസം മഞ്ചേരിയിൽ നടന്ന 

കേരള സിവിൽ സർവ്വീസ് കായിക മേളയിൽ ജാവലിൻ ത്രോ മൽസരത്തിൽ സ്വർണ്ണമെഡലും ഷോട്ട് പുട്ട് മൽസരത്തിൽ വെള്ളി മെഡലും നേടിയ താലൂക്ക് ഷീബയെ മെമന്റോ നൽകി ആദരിച്ച് കൊണ്ടാണ്  മന്ത്രിയുടെ സ്നേഹ പ്രകടനം . തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്ത വേദിയിൽ വെച്ചാണ് പാലിയേറ്റീവ് നഴ്സസ് അസോസിയേഷന്റെ വക ഷീബയെ ആദരിച്ചത്. ഷീബയുടെ മിന്നും പ്രകടനം കേട്ടറിഞ്ഞ മന്ത്രി തന്നെ ഷീബയുടെ മിന്നും  പ്രകടനത്തെ കുറിച്ച്  അനൗൺസ് ചെയ്യാൻ ആവശ്യപ്പെടുകയായിരുന്നു. 2023 ലെ സിവിൽ സർവ്വീസ് വോളിബോൾ ദേശീയ ടീമിൽ അംഗമായ ഷീബ ദുബൈയിൽ നടന്ന മാസ്റ്റേഴ്സ് ഇന്റർ നാഷണൽ  അത് ലറ്റിക്സിൽ ഇന്ത്യക്ക് വേണ്ടി ജാവലിൻ ത്രോയിലും ഷോട്ട്പുട്ടിലും വെങ്കല മെഡലും വാരണാസിയിൽ നടന്ന ദേശീയ മീറ്റിൽ ജാവലിൻ ത്രോയിലും ഷോട്ട് പുട്ടിലും വെള്ളിമെഡലും നേടിയിട്ടുണ്ട്. തിരൂരങ്ങാടി ഗവ: താലൂക്ക് ആശുപത്രിയിലെ എച്ച്.എ ഗ്രേഡ് വൺ ജീവനക്കാരിയായിരുന്ന ഷീബ പ്രമോഷൻ ലഭിച്ച് നഴ്സിംഗ് അസിസ്റ്റന്റായി ഇവിടെ ജോലി ചെയ്യുന്നു. പരപ്പനങ്ങാടി ചുടലപ്പറമ്പ് സ്വദേശിനിയാണ് ഷീബ. ആദരിക്കൽ ചടങ്ങിൽ കെ.പി.എ.മജീദ് എ.എൽ.എ , മുനിസിപ്പൽ ചെയർമാൻ കെ.പി.മുഹമ്മദ് കുട്ടി , ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ: റീന കെ.ജെ, ഡി.എം.ഒ.ഡോ: ആർ.രേണുക,പാലിയേറ്റീവ് നഴ്സസ് അസോസിയേഷൻ ചെയർമാൻ അഷ്റഫ് കളത്തിങ്ങൽ പാറ, ട്രഷറർ സജ്ന , താലൂക്ക് ആശുപത്രി സുപ്രണ്ട് ഡോ: മൊയ്തീൻ കുട്ടി തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

Thanks

Previous Post Next Post
Moonniyur Vartha