ഗൂഡല്ലൂർ : തമിഴ്നാട് ഗൂഡല്ലൂരിൽ കാട്ടാനയുടെ ആക്രണത്തിൽ മലയാളിക്ക് ദാരുണാന്ത്യം. ഓവേലി ന്യൂ ഹോപ് സ്വദേശി മണി (60) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 10 മണിയ്ക്കാണ് കാട്ടാന ആക്രമണം നടക്കുന്നത്. സ്വകാര്യ എസ്റ്റേറ്റിലെ ജീവനക്കാരനാണ് മണി. ഇയാൾ ജോലിക്ക് പോയ സമയത്താണ് കാട്ടാന ആക്രമിച്ചത്.
മണിയുടെ കൂടെ ഒപ്പമുണ്ടായിരുന്ന മറ്റൊരാൾ ഓടിരക്ഷപ്പെടുകയായിരുന്നു. മൃതദേഹം സംസ്കരിക്കാൻ അനുവദിക്കാതെ സംഭവസ്ഥലത്ത് നാട്ടുകാർ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്.
Post a Comment
Thanks