ഓണാഘോഷത്തിനെതിരായ പരാമര്‍ശം; അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്ത് സ്കൂള്‍ മാനേജ്‌മെന്റ്


തൃശൂര്‍ : വിദ്വേഷ പരാമര്‍ശത്തിന് തൃശൂര്‍ കടവല്ലൂര്‍ സിറാജുല്‍ ഉലൂം സ്‌കൂളിലെ അധ്യാപികയ്‌ക്കെതിരെ കുന്നംകുളം പൊലീസ് കേസെടുത്തു.


ഓണം ഇതര മതസ്ഥരുടെ ആഘോഷമാണെന്നും സ്കൂളില്‍ ഓണാഘോഷം വേണ്ടെന്നും രക്ഷിതാക്കളുടെ ഗ്രൂപ്പില്‍ അദ്ധ്യാപിക ഓഡിയോ സന്ദേശം അയച്ചത് ഇന്നലെ വലിയ വിവാദമായിരുന്നു. ഇതിനെ തുടർന്നാണ് കേസ്.

 മതവിദ്വേഷമുണ്ടാക്കിയതിന് ജാമ്യം ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയത്. ഡിവെെഎഫ്‌ഐ നല്‍കിയ പരാതിയെ തുടർന്നാണ് കുന്നംകുളം പൊലീസ് കേസെടുത്തത്.


സ്‌കൂളിലെ ഓണാഘോഷത്തിനെതിരെ വര്‍ഗീയ പരാമര്‍ശം നടത്തിയ സംഭവത്തില്‍ അധ്യാപകയെ സസ്‌പെന്‍ഡ് ചെയ്ത് ഉത്തരവിറക്കി സ്‌കൂള്‍ മാനേജ്‌മെന്റ്. പെരുമ്പിലാവ് കല്ലുംപുറം സിറാജുല്‍ ഉലൂം സ്‌കൂളിലെ അധ്യാപിക ഖദീജയാണ്

ഓണാഘോഷം സ്‌കൂളില്‍ വേണ്ടെന്നും ആഘോഷത്തില്‍ ഇസ്ലാം മതത്തില്‍പ്പെട്ട കുട്ടികളെ പങ്കെടുപ്പിക്കരുതെന്നും വാട്‌സ്പ്പ് ഗ്രൂപ്പിലൂടെ രക്ഷിതാക്കള്‍ക്ക് ഓഡിയോ സന്ദേശം അയച്ചത്. സംഭവം പുറത്തു വന്നതോടെ അധ്യാപികയുടേത് വ്യക്തിപരമായ അഭിപ്രായമാണെന്നും സ്‌കൂളിന്റെ നിലപാടല്ലെന്നും സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ നേരത്തെ വിശദീകരണം നല്‍കിയിരുന്നു. എല്ലാ വര്‍ഷത്തെയും പോലെ ഈ വര്‍ഷവും ഓണാഘോഷം ഇരുപത്തിയെട്ടാം തീയതി തന്നെ നടത്തുമെന്ന് സ്‌കൂള്‍ മാനേജ്‌മെന്റ് അറിയിച്ചു.


അതേസമയം പെരുമ്പിലാവ് സ്‌കൂളിലെ ടീച്ചറുടെ വര്‍ഗീയ പരാമര്‍ശത്തിനെതിരെ ഡിവൈഎഫ്‌ഐ തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി ശരത്പ്രസാദ് രംഗത്തെത്തി. അധ്യാപിക വര്‍ഗീയവിഷം കുത്തിവയ്ക്കാന്‍ ശ്രമിക്കുന്നുവെന്നും ജമാഅത്ത് ഇസ്ലാമിയുടെ സ്വരമാണ് അധ്യാപികയ്‌ക്കെന്നും ശരത്പ്രസാദ് പറഞ്ഞു.

അധ്യാപികയെ പുറത്താക്കണം, ഇനി പഠിപ്പിക്കാന്‍ അനുവദിക്കരുത് വിദ്യാഭ്യാസ വകുപ്പ് വിഷയത്തില്‍ ശക്തമായി ഇടപെടണമെന്നും ശരത്പ്രസാദ് പറഞ്ഞു

Post a Comment

Thanks

Previous Post Next Post