ചെട്ടിയാൻകിണർ: തിരുവനന്തപുരത്ത് വച്ച് നടന്ന സംസ്ഥാന ജൂനിയർ അത്‌ലറ്റിക് മീറ്റിൽ 800 മീറ്ററിൽ സ്വർണ്ണവും മെഡ് റിലേയിൽ മൂന്നാം സ്ഥാനവും നേടിയ ചെട്ടിയാൻകിണർ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥി മുഹമ്മദ് ശാദിലിന് വിദ്യാലയത്തിന്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി.
ക്ലാരി ആർ.ആർ. ആർ എഫ് ഡെപ്യൂട്ടി കമാണ്ടൻ്റ് പി.എം സുധീർ ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് മെംബർ യാസ്മിൻ അരിമ്പ്ര അധ്യക്ഷത വഹിച്ചു. പ്രഥമാധ്യാപകൻ പി. പ്രസാദ്, വിഎച്ച്. എസ് ഇ പ്രിൻസിപ്പാൾ നിബി ആൻ്റണി എം. മുഹമ്മദ് മുസ്തഫ, രൺജിത്ത് എൻ.വി എന്നിവർ സംസാരിച്ചു. പ്രൻസിപ്പാൾ കവിത വി.ആർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഷഹീർ സി.കെ നന്ദി പറഞ്ഞു.
Post a Comment
Thanks