പാലത്തിങ്ങല്‍ മീഡിയ ലൈബ്രറിയില്‍ സ്വാതന്ത്ര്യ ദിനാഘോഷം: സീനിയർ സിറ്റിസണ്‍ എന്‍.കെ. സൈതാലി ഹാജി ദേശീയപതാക ഉയർത്തി.

പരപ്പനങ്ങാടി: പാലത്തിങ്ങൽ മീഡിയ ലൈബ്രറി സ്വാതന്ത്ര്യ ദിനാഘോഷം വിപുലമായി ആഘോഷിച്ചു. സീനിയർ സിറ്റിസൺ എൻ.കെ. വൈതലവി ഹാജി പതാക ഉയർത്തി.1947 ഓഗസ്‌റ്റ്‌ 15ന്‌ ജനിച്ച സൈതാലി ഹാജിയെ ചടങ്ങിൽ  പൊന്നാട അണിയിച്ച്‌ ആദരിച്ചു.

സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ  മുനിസിപ്പൽ കൗൺസിലർ എ.വി. ഹസന്‍കോയ ഉദ്‌ഘാടനം ചെയ്‌തു.

ലൈബ്രറി പ്രസിഡന്റ്‌ ഡോ.വി. പി ഹാറൂണ്‍ അബ്‌ദുല്‍ റഷീദ്‌ അധ്യക്ഷനായി. 

ഡോ. മുഹമ്മദ്‌ യാസിർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 

 ഷനീബ് മൂഴിക്കൽ, എം.വി  ഹബീബ് റഹ്മാൻ, സമീർ മുക്കത്ത്, അഷറഫ് കുണ്ടാണത്ത്‌ എന്നിവർ പ്രസംഗിച്ചു.

ലൈബ്രറി സെക്രട്ടറി സി. അബ്‌ദുറഹ്‌മാന്‍കുട്ടി സ്വാഗതവും , എ. സുജിത നന്ദിയും പറഞ്ഞു.


റിപ്പോർട്ട്:

അഷ്റഫ് കളത്തിങ്ങൽ പാറ

Post a Comment

Thanks

أحدث أقدم