കൊടിഞ്ഞി: രാജ്യത്തിൻ്റെ 79 ാം സ്വാതന്ത്ര്യ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.
രാജ്യത്തിൻ്റെ ഐക്യവും സമാധാനവും ശാന്തിയും സ്നേഹവും
സംരക്ഷിക്കൽ ഓരോ പൗരൻ്റെയും ഉത്തരവാദിത്വമാണെന്നും അത് തകർക്കുന്ന ചിദ്രശക്തികളെ നാം തിരിച്ചറിയണമെന്നും മുൻഗാമികൾ ജീവിതവും ജീവനും ബലിനൽകി നേടിയ ഈ സ്വാതന്ത്ര്യം ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്നവരോട് ഒരു വിട്ടുവീഴ്ചക്കും നാം തയ്യാറാവരുതെന്ന് പ്രഖ്യാപിക്കുന്നത് ആയിരുന്നു ഓരോ പരിപാടിയും.
രാവിലെ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ക്ലബുകളുടെ മനോഹരമായ പരേഡോടു കൂടി തുടക്കം കുറിച്ചു.പരേഡിൽ സ്കൗട്ട് ആന്റ് ഗൈഡ്,ജെ.ആർ.സി, തഖ് വിയ, കബ്ബ്, ബുൾ ബുൾ , ബണ്ണീസ് തുടങ്ങിയ ക്ലബ് അംഗങ്ങൾ അണിനിരന്നു.ശേഷം സ്കൂൾ വർക്കിങ് പ്രസിഡൻ്റ് പി.വി കോമുക്കുട്ടി ഹാജി പതാക ഉയർത്തി.
സ്കൗട്ട് ആന്റ് ഗൈഡ് യൂണിറ്റ് പതാക യൂണിറ്റ് അംഗങ്ങൾ ഉയർത്തി.സ്കൂൾ പ്രിൻസിപ്പൽ നജീബ് മാസ്റ്റർ, ജനറൽ സെക്രട്ടറി പത്തൂർ സാഹിബ് ഹാജി, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഫൈസൽ തേറാമ്പിൽ, സദർ മുഅല്ലിം സൽമാനുൽ ഫാരിസ് ബാഖവി,പി.ടി.എ പ്രസിഡൻ്റ് ശരീഫ് ഹാജി,നന്നമ്പ്ര ഗ്രാമ പഞ്ചായത്ത് മെമ്പർ സ്വാലിഹ് , എന്നിവർ സംസാരിച്ചു.കൊടിഞ്ഞി മഹല്ല് സെക്രട്ടറി പത്തൂർ മൊയ്തീൻ ഹാജി,പത്തൂർ അസീസ്,മറ്റത്ത് അവറാൻ ഹാജി, കക്കുന്നത്ത് സൈതലവി ഹാജി,പനമ്പിലായി സലാം ഹാജി,എച്ച്.ഒ.ഡി മാരായ ഗിൽഷ ടീച്ചർ, ആര്യ രാജേന്ദ്രൻ ടീച്ചർ മൈമൂന ടീച്ചർ എന്നിവർ പങ്കെടുത്തു.ശേഷം സ്കൂൾ ലീഡർ അഹ്മദ് മുറാദ്, ജനറൽ ക്യാപ്റ്റൻ മുഹമ്മദ് റാസി,ഫൈൻ ആർട്സ് സെക്രട്ടറി ബരീറ മർജാൻ, സ്കൂൾ എഡിറ്റർ ഫാത്തിമ മിഷ്ന ,ഡെപ്യൂട്ടി ലീഡർ നഫീസ ജന്ന എന്നിവർ ആശംസകൾ നേർന്നു.ബണ്ണീസ്,കബ്ബ്,ബുൾ ബുൾ വിദ്യാർഥികൾ രാജ്യത്തിൻ്റെ വിവിധ നേതാക്കളുടെ വേഷം കെട്ടി പ്രദർശനം നടത്തി, വിവിധ ക്ലബ്ബുകളുടെ സന്ദേശം, വിദ്യാർത്ഥികളുടെ ഗാനാലാപനം, മധുര വിതരണം എന്നിവ നടന്നു.
Post a Comment
Thanks