താമരശ്ശേരി: താമരശ്ശേരിയിൽ 9 വയസുകാരി പനി ബാധിച്ച് മരിച്ചതിനെ തുടർന്ന് ആരോഗ്യ വകുപ്പ് പനി സർവേ ആരംഭിച്ചു. പനി ലക്ഷണങ്ങളുള്ള 4 കുട്ടികളെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. കൂടാതെ കോരങ്ങാട് എല്‍പി സ്‌കൂളിലെ നാലാം ക്ലാസുകാരിയുടെ മരണത്തിൽ താമരശ്ശേരി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.
നാലാം ക്ലാസ് വിദ്യാർത്ഥിനി അനയ വ്യാഴാഴ്ച വൈകീട്ടാണ് മരിച്ചത്. പനി ബാധിച്ചതിനെ തുടർന്ന് രാവിലെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഉച്ചകഴിഞ്ഞ് ഛർദ്ദിയും പനിയും മൂർച്ഛിച്ചതോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിൽ എത്തിച്ചെങ്കിലും, ജീവൻ രക്ഷിക്കാനായില്ല.
പനി ബാധിച്ച ഉടൻ കുട്ടിയുടെ മരണം സംഭവിച്ചതിനാൽ പ്രദേശത്തെ വീടുകളിൽ ആരോഗ്യവകുപ്പ് പനി സർവേ നടത്തി. മരിച്ച കുട്ടിയുടെ രണ്ട് സഹോദരങ്ങൾ, രണ്ട് സഹപാഠികൾ എന്നിവരെ പനിയുള്ളതിനാൽ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കുട്ടിയുടെ മരണത്തിൽ താമരശ്ശേരി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
إرسال تعليق
Thanks