സ്കൂൾ അവധി ജൂൺ-ജൂലൈ മാസങ്ങളിൽ; മന്ത്രിയുടെ നിർദേശത്തെ പിന്തുണച്ച് 53 ശതമാനം പേർ


മലപ്പുറം: സ്കൂൾ അവധി ഏപ്രിൽ- മേയ് മാസങ്ങളിൽ നിന്ന് ജൂൺ- ജൂലൈ മാസങ്ങളിലേക്ക് മാറ്റിയാലോ എന്ന വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയുടെ അഭിപ്രായത്തോട് അനുകൂലമായി പ്രതികരിച്ചത് 53 ശതമാനം പേർ. 47 ശതമാനം പേർ എതിർത്ത് വോട്ട് ചെയ്തു. 25,000 പേരാണ് പോളിൽ പങ്കെടുത്തത്. വിദ്യാഭ്യാസ മന്ത്രി ആളുകളുടെ അഭിപ്രായം തേടി പോസ്റ്റിട്ടതിന് പിന്നാലെയാണ് മീഡിയവൺ ഡിജിറ്റൽ സർവേ നടത്തിയത്.


24 മണിക്കൂറിനിടെയാണ് 25,000 പേർ അഭിപ്രായം രേഖപ്പെടുത്തിയത്. അവധി ജൂൺ- ജൂലൈ മാസങ്ങളിലേക്ക് മാറ്റിയാൽ കുട്ടികൾ വെള്ളത്തിൽ വീണുണ്ടാവുന്ന അപകടങ്ങൾ കുറയും, സ്കൂളിൽ അവർ സുരക്ഷിതരായിരിക്കും എന്നാൽ അനുകൂലിച്ചവർ പ്രധാനമായും പറയുന്നത്. അവധി മാറ്റുന്നത് സംബന്ധിച്ച പോളിൽ വന്ന മറ്റൊരു ശ്രദ്ധേയമായ കമന്റ് അവധിയാണെങ്കിലും ഉച്ചക്കഞ്ഞിക്കുള്ള അരി വീട്ടിലേക്ക് കൊടുക്കണം എന്നതാണ്. മഴക്കാലത്ത് കൂലിപ്പണിക്ക് പോകുന്ന പല രക്ഷിതാക്കൾക്കും പണി കുറവായിരിക്കും. ഈ സമയത്ത് അരി വീട്ടിലേക്ക് കുട്ടിയാൽ പാവപ്പെട്ട കുടംബങ്ങൾക്ക് ഇത് സഹായകരമാകുമെന്നാണ് ചിലർ പറയുന്നത്.


കനത്ത ചൂടിൽ ക്ലാസിലിരിക്കാൻ കഴിയില്ല എന്നാണ് അവധി മാറ്റേണ്ടതില്ല എന്ന് അഭിപ്രായപ്പെടുന്നവർ കാരണമായി പറയുന്നത്. കുട്ടികൾക്ക് കളിക്കാനുള്ള അവസരം നഷ്ടമാവുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. മഴക്കാലത്ത് പുറത്തുപോയി കളിക്കാനാവില്ല. അതുകൊണ്ട് ഏപ്രിൽ-മേയ് തന്നെ തുടരട്ടെ എന്നാണ് ഇവർ പറയുന്നത്.

Post a Comment

Thanks

Previous Post Next Post
Moonniyur Vartha