മീലാദ് ഫെസ്റ്റ് 2025 : സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനവും ലോഗോ പ്രകാശനവും നടന്നു


തിരുവസന്തം 1500  എന്ന ശീർഷകത്തിൽ നടക്കുന്ന മൂന്നിയൂർ ചിനക്കൽ സുന്നി മഹല്ല് മീലാദ് സമ്മേളനത്തിന്റെ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനവും  ലോഗോ പ്രകാശനവും നടന്നു.

ജുമുഅക്ക് ശേഷം നടന്ന ചടങ്ങിൽ മഹല്ല് പ്രസിഡന്റ് എരഞ്ഞിക്കൽ അലവി ഹാജി ഓഫീസ്  ഉദ്ഘാടനം നിർവഹിച്ചു . മഹല്ല് ഖത്തീബ് ലുഖ്മാനുൽ  ഹകീം സഖാഫി പുല്ലാര ലോഗോ പ്രകാശന കർമം നിർവഹിച്ചു. 

ബാവ ഹാജി മൂക്കുമ്മൽ, ഹംസ ഹാജി കോറാടൻ, ഫാറൂഖ് സഖാഫി,  സൈദലവി കീഴേടത്ത്, മദ്റസ ഭാരവാഹികൾ, ഉസ്താദുമാർ,  കേരള മുസ്ലിം ജമാഅത്ത്, എസ്.വൈ. എസ്, എസ്.എസ്.എഫ് പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. ശേഷമേ പ്രാർത്ഥനയും മധുര വിതരണവും നടന്നു


Post a Comment

Thanks

Previous Post Next Post
Moonniyur Vartha