ഓണക്കിറ്റ് വിതരണം 18 മുതൽ


ഓണക്കാലത്ത് മഞ്ഞകാർഡുകാർക്കും( എ.എ.വൈ) ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കും (നാല് പേർക്ക് ഒരു കിറ്റ് എന്ന കണക്കിൽ) ഓണക്കിറ്റ് വിതരണം ചെയ്യും. ഓഗസ്റ്റ് 18 മുതല്‍ ആരംഭിക്കുന്ന കിറ്റ് വിതരണം സെപ്റ്റംബർ നാലിന് അവസാനിക്കും. ഇതിനായി 42.83 കോടി രൂപ അനുവദിച്ചു. 5,92,657 മഞ്ഞകാർഡുകാർക്കും 10,634 ക്ഷേമ കിറ്റുകളുമടക്കം 6,03,291 കിറ്റുകളാണ് വിതരണം ചെയ്യുക


തുണി സഞ്ചിയും 14 അവശ്യസാധനങ്ങളുമടങ്ങിയ ഒരു കിറ്റിന് കയറ്റിറക്ക് കൂലി, ട്രാൻപോർട്ടേഷൻ ചാർജ് അടക്കം ഏകദേശം 710 രൂപയാണ് ചെലവ് കണക്കാക്കുന്നത്. സപ്ലൈകോ ഔട്ട് ലെറ്റുകളിൽ പാക്ക് ചെയ്ത സാധനങ്ങൾ റേഷൻ കടകളിലെത്തിക്കുകയും വ്യാപാരികൾ വഴി കാർഡുടമകൾക്ക് നൽകാനുമാണ് തീരുമാനം.


പഞ്ചസാര (ഒരു കി.ഗ്രാം), ഉപ്പ് (ഒരു കിലോഗ്രാം), വെളിച്ചെണ്ണ (500 മി. ലിറ്റർ), തുവരപരിപ്പ് (250 ഗ്രാം), ചെറുപയർ പരിപ്പ് (250 ഗ്രാം), വൻപയർ (250 ഗ്രാം), ശബരി തേയില (250 ഗ്രാം), പായസം മിക്സ് (200 ഗ്രാം), മല്ലിപ്പൊടി (100 ഗ്രാം), മഞ്ഞൾപൊടി (100 ഗ്രാം), സാമ്പാർ പൊടി (100 ഗ്രാം), മുളക് പൊടി (100 ഗ്രാം), മിൽമ നെയ്യ് (50 മില്ലി ലിറ്റർ), കശുവണ്ടി (50 ഗ്രാം)എന്നിവയാണ് ഓണക്കിറ്റിലുള്ള സാധനങ്ങൾ.

Post a Comment

Thanks

Previous Post Next Post
Moonniyur Vartha