നന്നമ്പ്ര ∙ 2025-26 സാമ്പത്തിക വർഷത്തെ ചിങ്ങം 1 കർഷക ദിനാചരണത്തോടനുബന്ധിച്ച് മികച്ച കർഷകരെ ആദരിക്കുന്നതിനായി 14 വിഭാഗങ്ങളിലേക്കുള്ള അവാർഡുകൾക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. അർഹരായ കർഷകർ 2025 ഓഗസ്റ്റ് 8 (വെള്ളിയാഴ്ച) വൈകിട്ട് 5 മണിക്കുള്ളിൽ നന്നമ്പ്ര കൃഷിഭവനിൽ അപേക്ഷ സമർപ്പിക്കണം. ഒരു വിഭാഗത്തിൽ ഒന്നിലധികം അപേക്ഷകൾ ലഭിച്ചാൽ, അർഹത മാനദണ്ഡങ്ങൾ പരിഗണിച്ച് തെരഞ്ഞെടുക്കും. മുൻ വർഷങ്ങളിൽ അവാർഡ് ലഭിച്ചവരെ പരിഗണിക്കില്ല.
സമർപ്പിക്കേണ്ട രേഖകൾ:
വെള്ള പേപ്പറിൽ എഴുതിയ അപേക്ഷ
ആധാർ കാർഡിന്റെ പകർപ്പ്
പാസ്‌പോർട്ട് സൈസ് ഫോട്ടോ
അവാർഡ് വിഭാഗങ്ങൾ:
മുതിർന്ന കർഷകൻ
യുവ കർഷകൻ/കർഷക
വനിതാ കർഷക
ജൈവ കർഷകൻ/കർഷക
വിദ്യാർഥി കർഷകൻ/കർഷക
SC/ST കർഷകൻ/കർഷക
മികച്ച ക്ഷീര കർഷകൻ
മികച്ച നെൽ കർഷകൻ
മികച്ച പച്ചക്കറി കർഷകൻ/കർഷക
മികച്ച തെങ്ങ് കർഷകൻ
മികച്ച വാഴ കർഷകൻ
മികച്ച വെറ്റില കർഷകൻ
മികച്ച കർഷക തൊഴിലാളി
മികച്ച കവുങ്ങ് കർഷകൻ
കൂടുതൽ വിവരങ്ങൾക്ക്: നന്നമ്പ്ര കൃഷിഭവൻ,
إرسال تعليق
Thanks