പരപ്പനങ്ങാടി : സമൂഹം അതിഭീകരമാം വിധം നിഷ്ക്രിയമായിക്കൊണ്ടിരിക്കുന്ന പുതിയ കാലത്ത് കലാകാരന്മാർ അതീവ ജാഗ്രതയുള്ളവരായിരിക്കണമെന്നും അവർ ഈ സമൂഹം കാത്തിരിക്കുന്ന അവസാനത്തെ പ്രവാചകരാണെന്നും കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് സമാൻ ഹസ്റുദ കശ്മീർ. പരപ്പനങ്ങാടിയിൽ നടന്നുകൊണ്ടിരിക്കുന്ന മുപ്പത്തിരണ്ടാമത് എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ സാഹിത്യോത്സവ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സയ്യിദ് ഹുസെെൻ ജമലുല്ലെെലി പ്രാർഥന നടത്തി. ജഅഫർ ശാമിൽ ഇർഫാനി അധ്യക്ഷത വഹിച്ചു.
എസ് എസ് എഫ് കേരള സെക്രട്ടറി അനസ് കാരിപ്പറമ്പ് സാഹിത്യോത്സവ് പ്രമേയ പ്രഭാഷണം നടത്തി. കെ പി രാമനുണ്ണി, എസ് എസ് എഫ് ദേശീയ സെക്രട്ടറി റഊഫ് നൂരി, ഊരകം അബ്ദുർറഹ്മാൻ സഖാഫി, സയ്യിദ് സലാഹുദ്ദീൻ ബുഖാരി, സയ്യിദ് സീതിക്കോയ തങ്ങൾ, മുഹമ്മദ് ഹാജി മൂന്നിയൂർ, സ്വാദിഖ് നിസാമി തെന്നല ,സയ്യിദ് മുഹ്സിൻ ജിഫ്രി , അബ്ദുർറഹ്മാൻ എരോൾ,അബ്ദുൽ
മജീദ് അരിയല്ലൂർ, നിയാസ് പുളിക്കലകത്ത് സംബന്ധിച്ചു.
മുഹമ്മദ് അഫ് ളൽ സ്വാഗതവും മൻസൂർ പുത്തൻ പള്ളി നന്ദിയും പറഞ്ഞു.
മത്സസരങ്ങൾ (നാളെ) ഞായർ കാലത്ത് ആറിന് തുടങ്ങും.സമാപന സമ്മേളനം വൈകുന്നേരം നാലിന് നടക്കും. സയ്യിദ് ഇബ്റാഹീം ഖലീലുൽ ബുഖാരി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. സയ്യിദ് ജലാലുദ്ദീൻ ജീലാനി വെെലത്തൂർ പ്രാർഥന നടത്തും. എസ് എസ് എഫ് കേരള സെക്രട്ടറി ഡോ: ടി അബുബക്കർ അനുമോദന പ്രഭാഷണം നടത്തും.
അടുത്ത സാഹിത്യോത്സവിന് ആഥിത്യമരുളുന്ന എടപ്പാൾ ഡിവിഷനിന് സംസ്ഥാന സെക്രട്ടറി ബാസിം നൂറാനി പതാക കെെമാറും. പൊൻമള മുഹ് യിദ്ദീൻ കുട്ടി ബാഖവി, അലി ബാഖവി ആറ്റുപുറം, കുഞ്ഞി മുഹമ്മദ് സഖാഫി പറവൂർ, ഡോ : ശുഐബ് തങ്ങൾ, കെ പി എച്ച് തങ്ങൾ, സ്വാദിഖലിബുഖാരി, അബൂബക്കർ അരിയല്ലൂർ സംസാരിക്കും.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ.
Post a Comment
Thanks