കോഴിക്കോട്: കോഴിക്കോട്ടെ സാമൂഹ്യ-സാംസ്കാരിക- കലാ രംഗത്തെ പ്രമുഖനും മലബാർ ഡെവലപ്മെന്റ് ഫോറം (എം.ഡി.എഫ്) പ്രസിഡണ്ടുമായിരുന്ന ആനക്കെട്ടിൽ എസ്.എ. അബൂബക്കർ (77) നിര്യാതനായി. ദീർഘ കാലം പ്രവാസിയായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. മയ്യിത്ത് കല്ലായി പട്ടാം പൊയിൽ പോലീസ് സ്റ്റേഷനു സമീപമുള്ള മകളുടെ വീട്ടിൽ . മയ്യിത്ത് നമസ്കാരവും ഖബറടക്കവും നാളെ 27-7-25 ന് (ഞായർ ) രാവിലെ 10.30 ന് കണ്ണം പറമ്പ് പള്ളിയിൽ നടക്കും.പരേതനായ വട്ടപ്പറമ്പിൽ സുലൈമാന്റെയും ആനക്കെട്ടിൽ ബീവുവിന്റെയും പുത്രനാണ്.
ഭാര്യ: ജമീല.മക്കൾ: ഫവാദ് ബക്കർ , സുലൈമാൻ ബക്കർ , ഫിജൂല ബക്കർ , ഫസ് ല ബക്കർ . മരുമക്കൾ:ഡോ: ഇമ്പിച്ചി മുഹമ്മദ്, സമീഷ് ഷംസു ദ്ധീൻ ,ഷമ ഖുദ്സി, സുബിയ റഹ്മാൻ . സഹോദരങ്ങൾ: പരേതനായ മുഹമ്മദുണ്ണി , കുഞ്ഞുമൊയ്തു, മുഹമ്മദ് അലി , അബ്ദുറഹ്മാൻ , പരേതയായ ഫാത്തിമ, ഖദീജ.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ.
Post a Comment
Thanks