കോവിലകം സ്കൂളിൽ ഫുട്ബോൾ ക്യാമ്പ് ആരംഭിച്ചു


പരപ്പനങ്ങാടി : പരപ്പനങ്ങാടി പി ഇ എസ് സ്കൂളിൽ കുട്ടികൾക്കായി ഫുട്ബോൾ ക്യാമ്പ് ആരംഭിച്ചു. ക്യാമ്പിന്റെ ഉത്ഘാടനം ബുധനാഴ്ച വൈകീട്ട് സ്കൂൾ പ്രിൻസിപ്പൽ ഉഷാ ബാബു നിർവഹിച്ചു.


സബ് ജൂനിയർ, ജൂനിയർ വിഭാഗങ്ങളിലായി തിരഞ്ഞെടുക്കപ്പെട്ട ഇരുപത്തഞ്ചോളം കുട്ടികൾക്കാണ് ക്യാമ്പ്. എല്ലാ ബുധനാഴ്ചയും വൈകീട്ട് സ്കൂൾ ഗ്രൗണ്ടിൽ വച്ചാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. 


ഉത്ഘാടന ചടങ്ങിന് മഞ്ജുഷ ടീച്ചർ അധ്യക്ഷത വഹിച്ചപ്പോൾ, ദേവി ടീച്ചർ നന്ദി പറഞ്ഞു.പി ടി എ പ്രസിഡന്റ്‌ വിപിൻ മേനോൻ, മാനേജ്മെന്റ് പ്രധിനിധി ആസിഫലി,പരിശീലകൻ വിബീഷ് വിക്രം എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

Post a Comment

Thanks

أحدث أقدم
Moonniyur Vartha