കൊണ്ടോട്ടി:രാമനാട്ടുകര-കൊണ്ടോട്ടി റൂട്ടിൽ ഐക്കരപ്പടി ദേവസ്വം പറമ്പിൽ നിർമ്മാണത്തിലിരുന്ന കെട്ടിടം തകർന്നു വീണു. അപകടത്തിൽ നാല് തൊഴിലാളികൾക്ക് പരിക്കേറ്റു. ഇവരെ ഉടൻതന്നെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കെ ഒരു ഭാഗം തകരുകയായിരുന്നു. പരിക്കേറ്റവരിൽ മൂന്നുപേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും ഒരാളെ ഫറോക്ക് ക്രസന്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇവരുടെ ആരോഗ്യനിലയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
إرسال تعليق
Thanks