തേഞ്ഞിപ്പലത്ത് നാലുവയസ്സുകാരനെ നായ കടിച്ചു


തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലാ ജീവനക്കാരിയുടെ നാലു വയസ്സുള്ള മകനെ നായ കടിച്ചു. ഇന്നലെ വൈകീട്ട്    ആറുമണിക്ക് ശേഷം ക്വാർട്ടേഴ്‌സ് പരിസരത്താണ് സംഭവം. ബഹളം കേട്ട് ഓടി എത്തിയ അയൽക്കാരൻ ആണ് കുട്ടിയെ നായയിൽ നിന്ന് രക്ഷപ്പെടുത്തിയത്.


കുട്ടിയെ ഉടൻ തന്നെ തിരുരങ്ങാടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


സർവകലാശാലാ കാമ്പസിനകത്ത് നഴ്‌സറികളും സ്‌കൂളുകളും നിലവിലുള്ളതിനാൽ തെരുവുനായ ശല്യം പരിഹരിക്കുന്നതിൽ അധികാരികളുടെ ഭാഗത്തുനിന്ന് നടപടി ഉണ്ടാകണം എന്ന് ജീവനക്കാർ ആവശ്യപ്പെട്ടു.


പരിസരപ്രദേശങ്ങളിൽനിന്ന് ആളുകൾ നായകളെ കാമ്പസിൽ കൊണ്ടുവന്ന് വിടാറുണ്ടെന്നും ജീവനക്കാർ പറഞ്ഞു. നടപടി ഉണ്ടായില്ലെങ്കിൽ സമരവുമായി രംഗത്തിറങ്ങാനാണ് ജീവനക്കാരുടെ തീരുമാനം.

Post a Comment

Thanks

Previous Post Next Post
Moonniyur Vartha