തിരുവന്തപുരം: ഏറെ വിവാദങ്ങൾ ഉണ്ടാക്കിയ എ.ഡി.ജി.പി. എം.ആർ അജിത് കുമാറിനെ പൊലീസിൽ നിന്ന് എക്സൈസിലേക്ക് മാറ്റി. എക്സൈസ് കമ്മീഷണറായിട്ടാണ് പുതിയ നിയമനം. ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. ശബരിമല ട്രാക്ടർ യാത്ര വിവാദമായതിന് പിന്നാലെയാണ് ഡി.ജി.പി. നൽകിയ റിപ്പോർട്ടിനെ തുടർന്നാണ് അജിത് കുമാറിനെ പൊലീസിൽ നിന്ന് മാറ്റാനുള്ള തീരുമാനം ഉണ്ടായത്. സംഭവത്തിൽ അജിത് കുമാറിന് വീഴ്ച സംഭവിച്ചതായി ഡി.ജി.പി .റിപ്പോർട്ട് നൽകുകയും നടപടിക്ക് ശുപാർശ നൽകുകയും ചെയ്തിരുന്നു.
നിലവിലെ എക്സൈസ് കമ്മീഷണർ മഹിപാൽ യാദവ് ചികിത്സാർഥം ലീവിലാണ്. ആ ഒഴിവിലാണ് പുതിയ നിയമനം. ബറ്റാലിയൻ എ.ഡി.ജി.പി സ്ഥാനത്ത് നിന്ന് മാറ്റിയാണ് അജിത് കുമാറിനെ എക്സൈസ് കമ്മീഷണറാക്കുന്നത്.
അജിത് കുമാറിന്റെ പ്രവർത്തനങ്ങൾ ഏറെ വിവാദങ്ങൾക്ക് തിരി കൊളുത്തിയിരുന്നു. മുൻ എം.എൽ.എ. പി.വി. അൻവർ ഗുരുതര ആരോപണങ്ങളായിരുന്നു അജിത് കുമാറിനെതിരെ ഉയർത്തിയിരുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ അടുത്തയാളായിട്ടായിരുന്നു അജിത് കുമാർ അറിയപ്പെട്ടിരുന്നത്.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ
Post a Comment
Thanks